അനില് ജോസഫ്
തിരുവനന്തപുരം: കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതികളെ തുടര്ന്ന് 2016 മുതല് നിയമിതരായ അധ്യാപകരുടെ നിയമനാംഗീകാരം സംബന്ധിച്ച വിഷയത്തില് തീരുമാനമായി.
സംസ്ഥാന സര്ക്കാരും കെസിബിസി വിദ്യാഭ്യാസ കമ്മീഷന് നടത്തിയ ചര്ച്ചയിലാണ് ധാരണയിലെത്തിയത്, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ആഭിമുഖ്യത്തില് കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് ഭാരവാഹികള് സെക്രട്ടേറിയറ്റിനു മുന്നില് നടത്തിവന്ന സമരം ഇതിന്റെ അടിസ്ഥാനത്തില് അവസാനിപ്പിക്കുന്നതായി മലങ്കര കത്തോലിക്കാ സഭ മേജര് ആര്ച്ച് ബിഷപ് കര്ദിനാള് മാര് ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ അറിയിച്ചു.
നിലവിലുള്ള സംരക്ഷിത അദ്ധ്യാപകരെ വിവിധ മാനേജ്മെന്റ് പുനര്വിന്യസിക്കണം എന്ന് ഉറപ്പു നല്കിയ സാഹചര്യത്തില് അര്ഹമായ തസ്തികകളില് നിയമിതരായ മുഴുവന് അധ്യാപകരുടെയും നിയമനങ്ങള് അംഗീകാരം നല്കാന് തീരുമാനമായി തുടര് വര്ഷങ്ങളില് സംരക്ഷിത അധ്യാപകരുടെ പുനര്വിന്യാസം സുപ്രീം കോടതിയില് നിലവിലുള്ള കേസിലെ ഉത്തരവിന് വിധേയമായിട്ടായിരിക്കും നടപ്പിലാക്കുന്നത്.
2016 മുതല് നിയമിതരായ ഹയര്സെക്കന്ഡറി സ്കൂള് അധ്യാപകരുടെ നിയമനം ഉടന് അംഗീകരിക്കാനും ചലഞ്ച് ഫണ്ട് വിതരണം ത്വരിതഗതിയില് നടപ്പിലാക്കാനും ധാരണയായി. ചര്ച്ചയില് ധനമന്ത്രി ഡോ.തോമസ് ഐസക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവരും കെ സി ബി സി ക്ക് വേണ്ടി കര്ദ്ദിനാള് ക്ലിമീസ് കാതോലിക്കാ ബാവ വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി ഡോ.ചാള്സ് ലിയോണ് ഇന്റര് ചര്ച്ച് കൗണ്സില് സെക്രട്ടറി ഫാ. ജോസ് കരി വേലിക്കല് മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് മോണ്. ഡോ. വര്ക്കി ആറ്റുപുറത്ത് എന്നിവരും പങ്കെടുത്തു
കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വാ മാര് ഇഗ്നാത്തിയോസ് സമരപ്പന്തലിലെത്തി ചര്ച്ചകളിലെ ധാരണകള് വിശദീകരിച്ചു. രണ്ടാഴ്ചമുമ്പാണ് കേരളത്തിലെ മുന്ന് സഭകളെ പ്രതിനിധീകരിച്ച് കൊല്ലം ബിഷപ് ഡോ.പോള് ആന്റണി മുല്ലശേരി. പത്തനംതിട്ട ബിഷപ് ഡോ.ജോഷ്വാ മാര് ഇഗ്നാത്തിയോസ്, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന് ഡോ. തോമസ് തറയില് തുടങ്ങിയവര് നിരാഹരം അനുഷ്ടിച്ച് സെക്രട്ടറിയേറ്റിന് മുന്നില് സമരം ആരംഭിച്ചത്.
സമരം അവസാനിച്ച ദിവസത്തില് നെയ്യാറ്റിന്കര രൂപതയുടെ നേതൃത്വത്തിലാണ് സമരം ക്രമത്തെടുത്തിയത്. രാവിലെ ബിഷപ് ഡോ.വിന്സെന്റ് സാമുവല് സമരം ഉദ്ഘാടനം ചെയ്യ്തു. കോര്പ്പറേറ്റ് മാനേജര് ഫാ.ജോസഫ് അനില് വൈസ് പ്രസിഡന്റ് ഡി.ആര് ജോസ് തുടങ്ങിയവര് പങ്കെടുത്തു
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.