
അനിൽ ജോസഫ്
കൊല്ക്കത്ത: മദര് തെരേസയുടെ പാത പിന്തുടര്ന്ന് അഗതികള്ക്കും അശരണര്ക്കും വേണ്ടി ജീവിതം ഒഴിഞ്ഞ് വെച്ച സിസ്റ്റര് നിക്കോള് റാഞ്ചിയില് നിര്യാതയായി, 61 വയസായിരുന്നു. 36 വര്ഷം കൊല്ക്കത്ത കേന്ദ്രമാക്കി സേവനം ചെയ്ത സിസ്റ്റര് ഏറെക്കാലം വിശുദ്ധ മദര്തെരേസക്കൊപ്പം സേവനം ചെയ്തിട്ടുണ്ട്. കൂടാതെ, ഏറെക്കാലം കൊല്ക്കത്ത റീജിണല് സുപ്പീരിയറായി സേവനം ചെയ്ത സിസ്റ്റര് മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ സ്ഥാപക കൂടിയായ വിശുദ്ധ മദര് തെരേസയുടെ വിശുദ്ധ പദവിയിലേക്കുളള യാത്രയില് കൂടെ നിന്ന് പ്രവര്ത്തിച്ച സന്യാസിനിയാണ്.
തിരുവനന്തപുരം അതിരൂപതയിലെ കൊച്ചുത്തുറ ഇടവകയുടെ ആദ്യ സമര്പ്പിതകൂടിയായ സിസ്റ്റര് 2020 ജനുവരിയില് പത്ത് വര്ഷത്തെ നീണ്ട ഇടവേളക്ക് ശേഷം സ്വന്തം നാടായ പൂവാര് കൊച്ചുത്തുറയില് എത്തിയിരുന്നു. അപ്പോൾ സിസ്റ്റര് മദര് തെരേസയുടെ നാമധേയത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്കര രൂപതയിലെ മേലാരിയോട് വിശുദ്ധ മദര് തെരേസ ദേവാലയത്തിലും സന്ദർശനം നടത്തിയിരുന്നു. തുടര്ന്ന്, ഫെബ്രുവരിയില് ജാര്ഖണ്ഡ് റീജിയന്റെ സുപ്പീരിയറായി നിയമിതയായ സിസ്റ്റര് അഗതികള്ക്കായുളള സേവനത്തിനിടെയാണ് കടുത്ത ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച മരണമടഞ്ഞത്.
1959-ല് ജനിച്ച സിസ്റ്റര് പ്രഥമിക വിദ്യാഭ്യാസം പൂര്ത്തീകരിച്ചത് പൂവാര് ഹൈസ്കൂളിലായിരുന്നു. 1977-ല് മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയില് ചേര്ന്ന സിസ്റ്റര് 1981-ല് വ്രദവാഗ്ദാനം നടത്തി. പൂവാര് ജയശീലി വിലാസം ബംഗ്ലാവില് പരേതരായ എ.പി.ജോസഫിന്റെയും ഫിലോമിനയുടെയും മകളാണ്. മരിയ ഗ്ലോറി, പരേതരായ സ്റ്റെല്ല, സേവ്യര്, ജെനോബി തുടങ്ങിയവരാണ് സഹോദരങ്ങള്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.