സ്വന്തം ലേഖകൻ
കൊച്ചി: ഒരു മാസങ്ങൾക്കുമുമ്പ് യൂട്യൂബിൽ വൈറലായ വൈദീകരുടെ “അക്കാപ്പെല്ല പാട്ടി”ന് ശേഷം എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സമ്പർക്ക വിഭാഗമായ ‘പിൽഗ്രിംസ് കമ്മ്യൂണിക്കേഷൻസ്’ അണിയിച്ചോരുക്കിയ “ഉയിർപാട്ട്” ഏറെ ജനപ്രിയമാകുന്നു. ‘പിൽഗ്രിംസ് കമ്മ്യൂണിക്കേഷൻസ്’ ഡയറക്ടർ ഫാ.ജേക്കബ് കോറോത്തും അസിസ്റ്റൻറ് ഡയറക്ടർ ഫാ.ജെയിംസ് തൊട്ടിയിലിനും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.
പ്രളയത്തെ മലയാളി സമൂഹം അതിജീവിച്ചതിന്റെ ത്യാഗങ്ങള്‍ ഉള്‍ച്ചേര്‍ത്തുക്കൊണ്ട്, പ്രളയജലത്തിൽ നിന്നും കരകയറാൻ സഹായിച്ചവരെ കോർത്തിണക്കിയാണ് പാട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവർക്കായി തന്റെ കടയിലെ വസ്ത്രങ്ങൾ പൂര്‍ണ്ണമായും നൽകിയ നൗഷാദിന്റെ വാക്കുകളിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. പിൽഗ്രിംസ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലുള്ള “ദി ട്വൽവ് ബാൻഡി”ലെ പന്ത്രണ്ടോളം വൈദികരാണ് ഹൃദയ സ്പര്‍ശിയായ ഗാനവുമായി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഗാന രചനയും സംഗീതവും ഫാ.നിബിൻ കുരിശിങ്കലാണ് നൽകിയിരിക്കുന്നത്. ഫാ.എബി ഇടശ്ശേരി, ഫാ.ചെറിയാൻ നേരേവീട്ടിൽ, ഫാ.മെൽവിൻ ചിറ്റിലപ്പിള്ളി എന്നിവർ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൂടാതെ, ഗിറ്റാര്‍ – സുമേഷ് പരമേശ്വറും, കീറ്റാര്‍ – ഫാ.ജാക്സൺ സേവ്യറും, വയലിൻ – ഫാ.എബി ഇടശ്ശേരിയും, ഹാര്‍മോണിയം – ഫാ.സജോ പടയാട്ടിയും, തബല – ഫാ.ജൂബി കളത്തിപ്പറമ്പിലും, ഛായാഗ്രഹണം – ജിജോ എബ്രഹാമും, എഡിറ്റിങ് – ഫാ.ജേക്കബ് കോറോത്തും നിര്‍വ്വഹിച്ചിരിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.