Vatican

വത്തിക്കാൻ മാധ്യമവിഭാഗം ഇനിമുതൽ “ഡിക്കാസ്റ്റെറി ഫോർ കമ്യൂണിക്കേഷൻ” എന്ന് അറിയപ്പെടും

വത്തിക്കാൻ മാധ്യമവിഭാഗം ഇനിമുതൽ “ഡിക്കാസ്റ്റെറി ഫോർ കമ്യൂണിക്കേഷൻ” എന്ന് അറിയപ്പെടും

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: വത്തിക്കാൻ മാധ്യമവിഭാഗം ഇനിമുതൽ “ഡിക്കാസ്റ്റെറി ഫോർ കമ്യൂണിക്കേഷൻ” അതായത്  “ആശയവിനിമയ വിഭാഗം” എന്ന പേരിൽ അറിയപ്പെടും.

ഫ്രാൻസിസ് പാപ്പാ തുടക്കമിട്ട നവീകരണ പ്രക്രിയയുടെ ഭാഗമായി വത്തിക്കാന്‍റെ അച്ചടി-റേഡിയൊ-ടെലവിഷൻ വഭാഗങ്ങളെ ഒരു കുടക്കീഴിലാക്കി എസ്.പി.സി (SPC) എന്ന ചുരുക്ക പേരിൽ –  “സെക്രട്ടറിയേറ്റ് ഫോർ കമ്യൂണിക്കേഷ”ൻ അതായത്, “വിനിമയ കാര്യാലയം” – ഇറ്റാലിയൻ ഭാഷയിൽ “സെഗ്രെത്തെറീയ പെർ ല കൊമുണിക്കാത്സിയോനെ ” ​എന്നായിരുന്നു ഇതുവരെയും അറിയപ്പെട്ടിരുന്നത്.

റോമൻ കൂരിയാ നവീകരണ പ്രക്രിയയിൽ പാപ്പായ്ക്ക് സഹായമേകുന്ന കർദ്ദിനാൾ സമിതിയുടെ അഭിപ്രായമനുസരിച്ചാണ് ഫ്രാൻസിസ് പാപ്പാ മാദ്ധ്യമ വിഭാഗത്തിന്‍റെ പേരു മാറ്റിയതെന്ന് വത്തിക്കാൻ പൊതുകാര്യവിഭാഗങ്ങളുടെ ചുമതലയുള്ള നിയുക്ത കർദ്ദിനാൾ ജൊവാന്നി ആഞ്ചെലൊ ബെച്ചു അറിയിച്ചു.

ഫെബ്രുവരി 27-ന് ഒപ്പുവച്ച വിജ്ഞാപനം  ജൂൺ 23 ശനിയാഴ്ചയാണ് പരസ്യപ്പെടുത്തപ്പെടുത്തിയത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker