Vatican

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

ഇനി കുറച്ച് നാളത്തെ വിശ്രമം ലിയോ പാപ്പയെ 27 വരെ പൊതുപരിപാടികളില്‍ കാണില്ല

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ 5 മുതല്‍ 27 വരെ ലിയോ പതിനാലാമന്‍ പാപ്പാ തന്‍റെ വേനല്‍ക്കാല വസതിയിലായിരിക്കുമെന്ന് പേപ്പല്‍ ഭവനത്തിന്‍റെ പ്രീഫെക്ച്ചര്‍ അറിയിച്ചു. ഈ കാലയളവില്‍ പരിശുദ്ധ പിതാവ് പൊതുകൂടിക്കാഴ്ചാ സമ്മേളനങ്ങളും മറ്റു സ്വകാര്യ കൂടിക്കാഴ്ചകളും അനുവദിക്കില്ല. എന്നാല്‍ ഞായറാഴ്ചകളില്‍ പാപ്പാ ത്രികാലജപപ്രാര്‍ത്ഥന നയിക്കുന്ന അവസരത്തില്‍ വിശ്വാസികള്‍ക്ക് പരിശുദ്ധ പിതാവിനെ കാണാന്‍ അവസരമുണ്ടായിരിക്കും.

 

കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെ പിയാത്സ ദെല്ല ലിബേര്‍ത്ത എന്ന ചത്വരത്തില്‍ വച്ച് നടത്തുന്ന ഈ പ്രാര്‍ത്ഥനയുടെ അവസരത്തില്‍ വിശ്വാസികള്‍ക്ക് പരിശുദ്ധ പിതാവിനെ കാണാന്‍ അവസരമുണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷവും പാപ്പാ ഈ ഭവനത്തില്‍ വിശ്രമിക്കാനെത്തിയിരുന്നു.

ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച വത്തിക്കാനില്‍ ത്രികാലജപപ്രാര്‍ത്ഥന നയിച്ചശേഷം വൈകുന്നേരത്തോടെ തന്‍റെ വേനല്‍ക്കാലവസതിയിലേക്ക് യാത്രയായ പാപ്പാ, തന്നെ കാത്തുനിന്നിരുന്ന വിശ്വാസികളെ അഭിവാദ്യം തന്‍റെ ഭവനത്തിന്‍റെ ജാലകത്തില്‍നിന്നുകൊണ്ട് ചെയ്തു. ജൂലൈ 27ന് പാപ്പാ തിരികെ വത്തിക്കാനിലേക്ക് മടങ്ങും.

 

കഴിഞ്ഞ വര്‍ഷത്തെ വേനല്‍ക്കാല അവധിയുടെ കാലത്ത്, ഉക്രൈന്‍ പ്രസിഡന്‍റിന് പരിശുദ്ധ പിതാവ് കൂടിക്കാഴ്ച അനുവദിച്ചിരുന്നു. ഗാസായിലുള്ള തിരുക്കുടുംബദേവാലയത്തിന് നേരെ നടന്ന ആക്രമണത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍, ഇസ്രായേല്‍, പാലസ്തീന്‍ നേതൃത്വങ്ങളുമായി പരിശുദ്ധ പിതാവ് ഇവിടെനിന്ന് ടെലിഫോണ്‍ സംഭാഷണം നടത്തുകയും ചെയ്തിരുന്നു.

 

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker