ജോസ് മാർട്ടിൻ
ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ അപ്പസ്തോലിക് ന്യൂൺഷ്യോയായി (വത്തിക്കാൻ സ്ഥാനപതി) ആർച്ച് ബിഷപ്പ് വാൾഡെമാർ സ്റ്റാനിസ്ലാവ് സൊമ്മർടാഗിനെ 2026 നവംബർ 14-ന് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പ നിയമിച്ചു.
1968 ഫെബ്രുവരി 6-ന് പോളണ്ടിലെ വിയംബോർക്കിൽ ജനിച്ച ആർച്ച് ബിഷപ്പ് സൊമ്മർടാഗ് 1993 മെയ് 30-ന് പോളണ്ടിലെ പെൽപ്ലിൻ രൂപതയ്ക്കുവേണ്ടി വൈദികനായി അഭിഷിക്തനായി. റോമിലെ പൊന്തിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദമിയിൽ നിന്ന് വത്തിക്കാൻ നയതന്ത്രത്തിലും, പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ദി ഹോളി ക്രോസിൽനിന്ന് കാനൻ നിയമത്തിലും പഠനം പൂർത്തിയാക്കി.
2000 ജൂലൈ 1-ന് പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവനത്തിൽ പ്രവേശിച്ചു. തുടർന്ന്, ടാൻസാനിയ (2000–2003), നിക്കരാഗ്വ (2003–2005), ബോസ്നിയ ആൻഡ് ഹെർസഗോവിന, മോണ്ടെനെഗ്രോ (2005–2010), ഇസ്രായേൽ, പലസ്തീൻ, സൈപ്രസ് (2010–2013) എന്നീ രാജ്യങ്ങളിൽ നയതന്ത്ര ചുമതലകൾ നിർവഹിച്ചു.
2013 മുതൽ 2018 വരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ സ്റ്റേറ്റുകളുമായുള്ള ബന്ധങ്ങൾക്കായുള്ള വിഭാഗത്തിൽ സേവനം ചെയ്തു.



