നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം
സാക്രിസ്റ്റിയും കാണിക്ക വഞ്ചികളും തകര്‍ത്തു.

അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ സാക്രിസ്റ്റിയിലെ മേശകളും അലമാരയും തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഇന്നലെ (30-06-2026) 11 മണിയോടെയാണ് മോഷണവിവരം വിശ്വാസികള്‍ അറിയുന്നത്.
വീഡിയോ റിപ്പോര്‍ട്ട്
പള്ളിയുടെ വാതില്‍ കോണ്‍ക്രീറ്റ് കല്ല് ഉപയോഗിച്ച് തകര്‍ത്താണ് കള്ളന് അകത്തു കയറിയിരിക്കുന്നത് പള്ളിക്ക് മുന്നിലെ വേളാങ്കണ്ണി കുരിശടിയുടെ കവാടത്തിലെയും ഉള്ളിലെയും കാണിക്കവഞ്ചികള്‍ തകര്‍ത്ത് പണം കവര്‍ന്നിട്ടുണ്ട്. പള്ളിയുടെ സാക്രസ്റ്റിക്കുള്ളിലെ മേശകളും അലമാരകളും തകര്‍ത്ത് വിശുദ്ധ വസ്തുക്കള്‍ അലങ്കോല പ്പെടുത്തിയിട്ടുണ്ട്.
പാറശാല പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി കുറ്റവാളികളെ ഉടന്‍ പിടിക്കണമെന്ന് മുന്‍ എംഎല്‍എ എടി ജോര്‍ജ് ആവശ്യപ്പെട്ടു.
നെയ്യാറ്റുകര രൂപതയിലെ പാറശാല ഫറോനിയിലെ നെടുവാന്പിള പള്ളിയുടെ സബ്-സ്റ്റേഷന് പളളിയാണിത്



