സ്വന്തം ലേഖകൻ
ദുബായ്: “UAE ലാറ്റിൻ ഡേ 2021” KRLCC UAE യുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ഡിസംബർ 10 വെള്ളിയാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടിയാണ് സമുദായ ദിനാഘോഷങ്ങൾക്ക് തുടക്കമായത്.
തുടർന്ന്, നടന്ന പൊതുസമ്മേളനം KRLCC യുടെയും KRLCBC യുടെയും പ്രസിഡന്റ് അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് ഉദ്ഘാടനം ചെയ്തു. KRLCC ദുബായുടെ പ്രസിഡന്റ് ശ്രീ.മരിയദാസ് കെ. അധ്യക്ഷത വഹിച്ചു. ഡോ.ക്രിസ്റ്റി ഫെർണാണ്ടസ് IAS മുഖ്യപ്രഭാഷണവും, ബിഷപ്പ് പോൾ ഹിൻഡർ, ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേതേച്ചേരിൽ, ബിഷപ്പ് വർഗീസ് ചക്കാലക്കൽ, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, എന്നിവർ അനുഗ്രഹ പ്രഭാഷണവും നടത്തി. ഫാ. തോമസ് തറയിൽ, ഫാ.ലെനി കൊന്നുള്ളി, ഫാ.അലക്സ് വാച്ചാപ്പറമ്പിൽ, ഫാ.മെട്രോ സേവ്യർ, ശ്രീ.ജോസഫ് ജൂഡ്, ശ്രീ. ഷെറി ജെ തോമസ്, ശ്രീ. മാത്യു തോമസ്, ശ്രീ ബിബിൻ ജോസഫ്, ശ്രീ. സജീവ് ജോസഫ്, എന്നിവർ സംസാരിച്ചു.
KRLCC UAE യിലെ വിവിധ എമിറേറ്റുകളുടെ നേതൃത്വത്തിൽ വിവിധതരം കലാപരിപാടികളും ക്രമീകരിച്ചിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.