ബെയ്ജിംഗ്: ആഗോള സഭയില് നിന്നും വിട്ടുനില്ക്കണമെന്നോ, ആഗോള സഭയുടെ പാതയില് നിന്നും വേര്പിരിഞ്ഞ് നടക്കണമെന്നോ തങ്ങള്ക്കാര്ക്കും ആഗ്രഹമില്ലെന്ന് ചൈനയിലെ സര്ക്കാര് അംഗീകൃത സഭയായ പാട്രിയോടിക്ക് അസോസിയേഷന്റെ വൈസ് പ്രസിഡന്റും ഹായിമേനിലെ മെത്രാനുമായ ജോസഫ് ഷെന് ബിന്. ചൈനയിലെ എല്ലാ സഭകളും തന്നെ മാര്പാപ്പായുടെ കീഴിലായിരിക്കണമെന്നാണ് രാജ്യത്തെ വിശ്വാസികളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇറ്റാലിയന് മാധ്യമമായ ‘വത്തിക്കാന് ഇന്സൈഡര്’നു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ഒരേ മുന്തിരിചെടിയിലെ ചില്ലകളാണ് നമ്മള്. മാര്പാപ്പായുടെ അജപാലകപരമായ നിര്ദ്ദേശങ്ങള് നമുക്കാവശ്യമുണ്ട്. ഇരുപത് വര്ഷങ്ങള്ക്ക് മുന്പ് നമുക്ക് പരസ്യമായി മാര്പാപ്പാക്ക് വേണ്ടി പ്രാര്ത്ഥിക്കുവാന് കഴിയുകയില്ലായിരുന്നു. എന്നാല് ഇപ്പോള് കാര്യങ്ങള് ആകെ മാറി, ഇപ്പോള് എല്ലാ വിശുദ്ധ ബലികളിലും മാര്പാപ്പാക്ക് വേണ്ടി പ്രാര്ത്ഥിക്കുന്നു. കൂടാതെ ഫ്രാന്സിസ് പാപ്പായുടെ വാക്കുകളും, ആഴ്ചതോറുമുള്ള പ്രസംഗങ്ങളും നിത്യവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നു. ‘സര്പ്പങ്ങളെപ്പോലെ വിവേകികളും, പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്’ എന്ന സുവിശേഷ വാക്യമുദ്ധരിച്ചുകൊണ്ടാണ് ചൈനയിലെ മെത്രാന്മാര് തമ്മില് ചര്ച്ചകളിലൂടെ പരിഹരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു അദ്ദേഹം പരാമര്ശിച്ചത്.
നിലവില് ചൈനയിലെ ഔദ്യോഗിക സഭ സര്ക്കാരിന്റെ നിയന്ത്രണങ്ങള്ക്ക് വിധേയമായി പ്രവര്ത്തിക്കുന്ന സമൂഹമാണ്. മെത്രാന് നിയമനം മാര്പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല് വത്തിക്കാന് ഇത് അംഗീകരിക്കുന്നില്ല. ഇക്കാരണത്താല് തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് അടക്കം വിള്ളല് വീണിരിന്നു. എന്നാല്, ചൈനയില് പ്രവര്ത്തിക്കുന്ന നിരവധി സമൂഹങ്ങള്, മാര്പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇവരെ സര്ക്കാര് വിരുദ്ധരായി കണക്കാക്കുന്നതിനാല് ഭൂഗര്ഭ അറകളിലാണ് ആരാധന നടക്കുന്നത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.