അനില് ജോസഫ്
വത്തിക്കാന് സിറ്റി: വെടിനിര്ത്തല് കരാര് നിലവില് വന്നതിന് പിന്നാലെ ഗാസയിലേക്ക് വീഡിയോ കോളുമായി ഫ്രാന്സിസ് പാപ്പ. ഞാന് നിങ്ങള്ക്കായി പ്രാര്ഥിക്കുന്നു എന്ന സന്ദേശം നല്കിയാണ് പാപ്പയുടെ വീഡിയോ കോള് ഗാസയിലെ വിശ്വാസികള്ക്കെത്തുന്നത്. വാട്സ് ആപ് വഴിയുളള വീഡിയോ കോളില് ഗാസയിലെ ഹോളി ഫാമിലി ഇടവക വികാരി ഫാ.റെമാനല്ലിയും വിശ്വാസികളും പങ്കെടുത്തു.
ഇടവകയിലുണ്ടായിരുന്ന കുട്ടികളെയും പ്രായമായവരെയും ഒരേ പോലെ പാപ്പ അഭിവാദനം ചെയ്യ്തു. ഗാസയില് ആശങ്കകള് പൂര്ണ്ണമായും മാറിയിട്ടില്ലെങ്കിലും പാപ്പയുടെ വീഡിയോ കോളിലെ സന്തോഷം വിശ്വാസി സമൂഹം പങ്ക് വച്ചു. ഇന്നെന്ത് കഴിച്ചു എന്ന പാപ്പയുടെ ചോദ്യത്തിന് വിശ്വാസികള് ചിക്കനാണെന്ന് മറുപടി നലകി. സ്കാര്ഫുകളും തൊപ്പികളും ധരിച്ച് വിശ്വാസികള് പാപ്പക്കൊപ്പം ഫോണില് കൂടി.
പാപ്പയെ ആദ്യം അഭിവാദ്യം ചെയ്തത് ഒരു ഡോക്ടറോട് ഫ്രാന്സിസ് പാപ്പ അറബിയില് തന്നെ അദ്ദേഹത്തിന് മറുപടി നല്കി. പുഞ്ചിരിച്ചുകൊണ്ട് പാപ്പ കൈവീശി തമശകളും പങ്ക് വച്ചു. എല്ലാവരെയും ആശീര്വദിച്ചാണ് പാപ്പ വിഡിയോ കോള് അവസാനിപ്പിച്ചത്.
അഞ്ച് മിനിറ്റില് താഴെ മാത്രമേ വീഡിയോ കോള് നീണ്ടു നിന്നു എങ്കിലും , ഒരു വര്ഷത്തോളം ഭയവും തണുപ്പും വിശപ്പും സഹിച്ച ഒരു സമൂഹത്തിന്, പാപ്പയുടെ സമാധാനത്തിന് വേണ്ടിയുളള വിളികള് അവര് മറക്കില്ല എന്ന സുപ്രധാന ഓര്മ്മപ്പെടുത്തലാണ് നല്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്, 88കാരനായ ഫ്രാന്സിസ് പാപ്പ, അനുകമ്പ, ആര്ദ്രത, പ്രത്യാശ എന്നിവയ്ക്കൊപ്പം ദൈവത്തിലൂടെ നിര്വചിക്കപ്പെടുന്ന ഗുണങ്ങളിലൊന്നായ അടുപ്പം തുടരുന്നത് ഗാസയിലെ കത്തോലിക്കാ സമൂഹം പ്രത്യാശയോടെയാണ് കാണുന്നത്. .
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.