
സ്വന്തം ലേഖകന്
വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ് 2 തവണ ഉണ്ടായ കടുത്ത ശ്വാസം തടസമാണ് പാപ്പയെ വീണ്ടും വെന്റിലേറ്റലിലേക്ക് മാറ്റാന് കാരണമായതെന്ന് വത്തിക്കാന് പുറത്ത് വിട്ട വാര്ത്താക്കുറിപ്പില് പറയുന്നു.
ഇന്നലെ വൈകിട്ട് വത്തിക്കാന് സമയം 8 മിണിയോടെ പുറത്തിറങ്ങിയ പത്രക്കറിപ്പിലാണ് പാപ്പയുടെ ആരോഗ്യ നില വീണ്ടും ആശങ്കയിലായി എന്ന് സൂചിപ്പിക്കുന്നത്. പാപ്പക്ക് 2 ബ്രോങ്കോസ്കോപ്പികള് വേണ്ടി വന്നെന്നും പത്രക്കുറിപ്പില് സൂചിപ്പിക്കുന്നു. അതേ സമയം പാപ്പയുടെ മാനസികാവസ്ഥ സ്ഥിരതയുളളതാണ്.
രക്ത പരിശോധനയില് മറ്റ് വ്യതിയാനങ്ങള് സൂചിപ്പിക്കുന്നില്ല. അതേസമയം ശ്വസ തടസത്തിന്റെ പ്രധാന കാരണം പാപ്പക്കുണ്ടായ ന്യൂമോണിയയുടെ അനന്തരഫലങ്ങളാണെന്ന് സുചിപ്പിക്കപ്പെടുന്നു.
പാപ്പയുടെ നെഞ്ചില് അടിഞ്ഞ് കൂടിയ കഫം മാണ് ഇന്നലെ 2 തവണ ഉണ്ടായ ശ്വാസ തടസത്തിന് കാണമെന്നും വത്തിക്കാന് മാധ്യമ വിഭാഗം കുറിച്ചു. പപ്പയുടെ ക്ലിനിക്കല് സങ്കീര്ണ്ണാവസ്ഥ തുടരുന്നു എന്നാണ് സൂചനയുളളത്.
കൂടാതെ അരോഗ്യാവസ്ഥ കൂടുതല് പ്രതിസന്ധികളിലേക്ക് പോകുനുളള സാധ്യത ഉളളതായും പത്രക്കുറിപ്പില് സൂചിപ്പിക്കുന്നു. ഇന്ന് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് 18-ാം ദിനമാണ് കടുത്ത
ശ്വാസ തടസം ഫ്രാന്സിസ് പാപ്പ വെന്റിലേറ്ററില് പാപ്പക്ക് 2 തവണ കടുത്ത ശ്വാസ തടസം
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.