അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം. ഇന്നലെ രാവിലെ 9 മണിക്ക് പുറത്ത് വന്ന റിപ്പോര്‍ട്ട്കള്‍ക്ക് ശേഷം പുതിയ വിവരങ്ങള്‍ പുറത്ത് വരാത്തത് ആശങ്ക പടര്‍ത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3 മണിയോടെയാണ് പാപ്പയുടെ അരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന വിവരങ്ങള്‍ വത്തിക്കാന്‍ മാധ്യമ വിഭാഗം മേധാവി മത്തയോ ബ്യൂണി അറിയിക്കുന്നത്.
പനിയില്ലെന്ന് പറയുന്ന കുറിപ്പില്‍ ചികിത്സകള്‍ കൃത്യതയോടെ തുടരുന്നുവെന്ന വിവരവുമുണ്ട്. ഇന്നലെ രാവിലെ പാപ്പ കുര്‍ബാന സ്വീകരിച്ചെന്നും പ്രസ്താവനയില്‍ പറയുന്നു.
വ്യാഴാഴ്ച വൈകിട്ട് വത്തിക്കാന്‍ സമയം 9 മണിക്കാണ് പത്രക്കുറിപ്പ് പുറത്ത് വിട്ടത്.
വ്യാഴാഴ്ച വൈകിട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഹോളി സീ പ്രസ് ഓഫീസിന്‍റെ ഡയറക്ടര്‍ മത്തേയോ ബ്രൂണിയുടെ വിശദീകരണം ഇങ്ങനെയാണ് പോപ്പയെ ബാധിച്ചത് ഫോക്കല്‍ ന്യുമോണിയയാണെന്നും അത് വ്യാപകമായ ന്യുമോണിയയല്ലന്നും പാപ്പ സ്വയമേധയാ ശ്വസിക്കുന്നുവെന്നും പള്‍സ് റേറ്റ് നോര്‍മലാണെന്നും പറഞ്ഞു.
ഇന്നലെ പാപ്പ രാത്രിയില്‍ സുഖമായി ഉറങ്ങിയന്നും രാവിലെ പ്രഭാതഭക്ഷണം കഴിക്കാന്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റെന്നും ഇന്നലെ രാവിലെ വന്ന പത്രക്കുറിപ്പില്‍ സുചിപ്പിക്കുന്നുണ്ട്.
ബ്രോങ്കൈറ്റിസ് ബാധിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പയെ റോമിലെ അഗോസ്റ്റിനോ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശുഭ സൂചന പാപ്പ തിരിച്ച് വരുന്നു ആരോഗ്യ സ്ഥിതിയില്‍ പുരോഗതി
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
This website uses cookies.