Latest News
Meditation
5 days ago
5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)
പെസഹാക്കാലം അഞ്ചാം ഞായർ “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ” (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ വാചകമാണിത്. പറയുന്നത് മറ്റാരോടുമല്ല, ശിഷ്യന്മാരോടാണ്. അതും യൂദാസ് അന്ത്യ അത്താഴത്തിൽ നിന്നും ഇറങ്ങി പോയതിനു ശേഷം. ദൈവ-മനുഷ്യ ബന്ധത്തിൽ എന്നും എപ്പോഴും കാത്തു സൂക്ഷിക്കേണ്ട വചനമാണിത്. പിതാവിലും യേശുവിലും ആശ്രയിക്കുക. അത് മാത്രമാണ് എല്ലാ ഭയത്തെയും അതിജീവിക്കാനുള്ള മാർഗ്ഗം. ഓർക്കുക, ഭയത്തിന്റെ വിപരീതം ധൈര്യമല്ല, ദൈവസ്നേഹത്തിലുള്ള വിശ്വാസമാണ്. നമ്മെ…
Meditation
2 weeks ago
4th Easter Sunday_2026_ഇടയനും ആടുകളും (യോഹ 10:1-10)
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു പ്രതീകമാണ്. ഊഷ്മളമായ ബന്ധങ്ങളിൽ നിലനിർത്തേണ്ട ജൈവീകതയുടെ പ്രതീകം. ദൈവ-മനുഷ്യ ബന്ധത്തിന്റെ രൂപകാലങ്കാരമാണിത്. എന്നെ വ്യക്തിപരമായി അറിയുന്ന ഒരു ഇടയനാണ് എന്റെ ദൈവം. അതാണെന്റെ ആശ്വാസം. അതുമാത്രമാണ് ഏത് ദൗർബല്യത്തിലും എനിക്ക് എഴുന്നേറ്റ് നിൽക്കാനുള്ള ശക്തി. ഇടയൻ ആലയിലേക്ക് കടന്നുവരുന്നത് മുൻവാതിലിലൂടെ മാത്രമാണ്. നേർവഴിയിലൂടെയാണ് അവൻ നിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.…
Meditation
4 weeks ago
മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ ഉപേക്ഷിച്ച് ഓടിയൊളിച്ചവർ. ഇപ്പോഴിതാ, യഹൂദരെ ഭയന്ന് വാതിലടച്ചിരിക്കുന്നു. ഇവരെ ഇനി വിശ്വസിക്കാമോ? എന്നിട്ടും അവരുടെ അടുത്തേക്കാണ് അവൻ ആദ്യം വരുന്നത്. വാതിലുകളും ജനാലകളും അടഞ്ഞുകിടക്കുന്ന ഇടം. വായു സഞ്ചാരമില്ലാത്ത ഒരിടം. തുറവിയില്ലാത്ത ഒരു സമൂഹത്തിന്റെ പ്രതീകമാണത്. എന്നിട്ടും യേശു വരുന്നു, അവരുടെ മധ്യേത്തിലേക്ക്. എന്നിട്ട് പറയുന്നു: “നിങ്ങൾക്കു സമാധാനം!”…
Articles
6th April 2026
ശൂന്യമായ കല്ലറ
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിലിനോടൊപ്പം ദിവ്യബലി അർപ്പിച്ചതിന് ശേഷം പുറത്തിറങ്ങിയപ്പോൾ തിരുമുറ്റത്ത് വർഷങ്ങളായി കത്തീഡ്രൽ പള്ളിയിലെ അൾത്താരയെ പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്ന ബിജു എന്ന അനുഗ്രഹീത കലാകാരന്റെ കരങ്ങളാൽ മിനഞ്ഞെടുത്ത കർത്താവിന്റെ “ശൂന്യമായ കല്ലറ” കണ്ടത് വ്യത്യസ്ത അനുഭവമായി. “ശൂന്യമായ കല്ലറ” ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രപരവും ദൈവശാസ്ത്രപരവുമായ ഒരു മൂലക്കല്ലാണ്. ഇത് യേശുവിന്റെ…
Meditation
4th April 2026
Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്നത്. വിശ്വാസപ്രമാണത്തിൽ, യേശു പാതാളത്തിൽ ഇറങ്ങിയെന്ന് നമ്മൾ പ്രഖ്യാപിക്കുന്നു. ഈ ഈസ്റ്ററിലും അതുതന്നെയാണ് സംഭവിക്കുന്നത്. ഇന്നത്തെ നരകങ്ങളിലേക്ക് അവൻ ഇറങ്ങുന്നു. യേശു എത്ര നരകങ്ങളിലേക്കാണ് ഇറങ്ങിയിരിക്കുന്നത്! നമുക്കറിയില്ല. പക്ഷേ അവൻ അവിടെ പോയിട്ടുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു. യേശുവിന്റെ പീഡാനുഭവങ്ങൾ ധ്യാനിക്കുമ്പോൾ, അവന്റെ ഉത്ഥാനത്തിൽ നമ്മൾ ആനന്ദിക്കുമ്പോൾ, ഇന്നത്തെ ക്രൂശിക്കപ്പെട്ടവരുടെ…
Meditation
28th March 2026
Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും സ്നേഹത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നു പറയുന്ന കുരിശും ക്രൂശിതനും നമ്മുടെ നയനങ്ങളിലും ഹൃദയങ്ങളിലും നിറയുന്ന ദിനങ്ങൾ. അതാണ് വിശുദ്ധ വാരം. ആരാണ് യേശു എന്നറിയാൻ താല്പര്യമുണ്ടോ? ഇത്തിരി നേരം കുരിശിൻ കീഴിൽ നിന്നാൽ മാത്രം മതി. അപ്പോൾ അവനെ മാത്രമല്ല, നമുക്ക് നമ്മെയും തിരിച്ചറിയാൻ സാധിക്കും.…



























































