Latest News
Meditation
8 hours ago
21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്. ഇന്നാണ് ആ ദിനം. ചോദ്യം ഇതാണ്; “എന്നാൽ, ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്?” ഒരു “എന്നാൽ” ചേർത്തുകൊണ്ടാണ് ചോദ്യം ആരംഭിക്കുന്നത്. അതൊരു വൈപരീത്യ സംയോജനമാണ് (Conjunction of opposition). അതുകൊണ്ടുതന്നെ കേട്ടുകേൾവിയിൽ നിന്നോ പാരമ്പര്യമായി ലഭിച്ച അറിവിൽ നിന്നോ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിൽ നിന്നോ അല്ല ഈ ചോദ്യത്തിന് ഉത്തരം…
Kerala
2 weeks ago
ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര സംഭാവനകളെ മുൻനിർത്തി പരിശുദ്ധ പിതാവ് ലിയോ പാപ്പാ കത്തോലിക്കാ സഭയിൽ അൽമായർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ഷെവലിയർ പദവി നൽകി ആദരിച്ചു (Knighthood of the order of St. Sylvester). മലയാള മനോരമയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ (MASCOM) പ്രൊഫസർ, കത്തോലിക്കാ…
Meditation
2 weeks ago
19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം… തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ… മക്കളെക്കുറിച്ചുള്ള നെഞ്ചിടിപ്പ്… ജോലിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം… പരാജയത്തിന്റെ കയ്പേറിയ അനുഭവം… അല്ലെങ്കിൽ, ആരും മനസ്സിലാക്കാനില്ലെന്ന വേദനയിൽ ഹൃദയത്തെ തളർത്തുന്ന ഏകാന്തത… കൊടുങ്കാറ്റുകളില്ലാത്ത ഒരു ജീവിതം ഈ ഭൂമിയിൽ ആർക്കും ലഭിച്ചിട്ടില്ല. അവ കടന്നുവരുമ്പോൾ, നമ്മുടെ കരുത്തിന്റെ പരിമിതിയും മനുഷ്യജീവിതത്തിന്റെ നിസ്സഹായതയും അവ നമ്മെ പഠിപ്പിക്കുന്നു. എല്ലാം നമ്മുടെ നിയന്ത്രണത്തിലാണെന്ന് നാം വിചാരിച്ചിരിക്കാം.…
Meditation
18th July 2026
16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും… എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു തർക്ക ഭൂമികയാണ്. ജീവന്റെ യജമാനനും മനുഷ്യന്റെ ശത്രുവും തമ്മിലുള്ള അനന്തമായ തർക്കത്തിലേർപ്പെടുന്ന ഇടം. അവിടെ നമ്മുടെ ഹൃദയവും ഉൾപ്പെടുന്നു. ഒരു നിലമാണ് ആ ഹൃദയം. വിത്തും കളകളും ഒന്നിച്ചു വളരുന്ന ഒരു നിലം. ആ നിലത്തിലേക്കാണ് യേശു ഉപമകളിലൂടെ നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നത്. കളകൾ എന്ന് കേൾക്കുമ്പോൾ ആദ്യം…
Meditation
11th July 2026
15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ പ്രബോധനങ്ങളിൽ വലിയൊരു ഭാഗം ഉപമകളാണെന്നതാണ്. അവൻ വെറുമൊരു ഉപദേശകനായിരുന്നില്ല; കഥകളിലൂടെ ദൈവത്തെ വെളിപ്പെടുത്തിയ ഗുരുവായിരുന്നു. “പരബോലേ” (Parabolé) എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം “ഉപമിക്കുക”, “താരതമ്യം ചെയ്യുക” എന്നതാണ്. എന്നാൽ യേശുവിന്റെ ഉപമകൾ വെറും താരതമ്യങ്ങളല്ല. അവ മനുഷ്യജീവിതത്തിന്റെ പരിചിതമായ വഴികളിലൂടെ ദൈവത്തിന്റെ അപരിചിതമായ രഹസ്യങ്ങളിലേക്ക് നമ്മെ കൈപിടിച്ചുനടത്തുന്ന…
Vatican
9th July 2026
പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ 5 മുതല്‍ 27 വരെ ലിയോ പതിനാലാമന്‍ പാപ്പാ തന്‍റെ വേനല്‍ക്കാല വസതിയിലായിരിക്കുമെന്ന് പേപ്പല്‍ ഭവനത്തിന്‍റെ പ്രീഫെക്ച്ചര്‍ അറിയിച്ചു. ഈ കാലയളവില്‍ പരിശുദ്ധ പിതാവ് പൊതുകൂടിക്കാഴ്ചാ സമ്മേളനങ്ങളും മറ്റു സ്വകാര്യ കൂടിക്കാഴ്ചകളും അനുവദിക്കില്ല. എന്നാല്‍ ഞായറാഴ്ചകളില്‍ പാപ്പാ ത്രികാലജപപ്രാര്‍ത്ഥന നയിക്കുന്ന അവസരത്തില്‍ വിശ്വാസികള്‍ക്ക് പരിശുദ്ധ പിതാവിനെ കാണാന്‍ അവസരമുണ്ടായിരിക്കും.…



























































