Latest News
Meditation
1 hour ago
19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം… തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ… മക്കളെക്കുറിച്ചുള്ള നെഞ്ചിടിപ്പ്… ജോലിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം… പരാജയത്തിന്റെ കയ്പേറിയ അനുഭവം… അല്ലെങ്കിൽ, ആരും മനസ്സിലാക്കാനില്ലെന്ന വേദനയിൽ ഹൃദയത്തെ തളർത്തുന്ന ഏകാന്തത… കൊടുങ്കാറ്റുകളില്ലാത്ത ഒരു ജീവിതം ഈ ഭൂമിയിൽ ആർക്കും ലഭിച്ചിട്ടില്ല. അവ കടന്നുവരുമ്പോൾ, നമ്മുടെ കരുത്തിന്റെ പരിമിതിയും മനുഷ്യജീവിതത്തിന്റെ നിസ്സഹായതയും അവ നമ്മെ പഠിപ്പിക്കുന്നു. എല്ലാം നമ്മുടെ നിയന്ത്രണത്തിലാണെന്ന് നാം വിചാരിച്ചിരിക്കാം.…
Meditation
3 weeks ago
16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും… എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു തർക്ക ഭൂമികയാണ്. ജീവന്റെ യജമാനനും മനുഷ്യന്റെ ശത്രുവും തമ്മിലുള്ള അനന്തമായ തർക്കത്തിലേർപ്പെടുന്ന ഇടം. അവിടെ നമ്മുടെ ഹൃദയവും ഉൾപ്പെടുന്നു. ഒരു നിലമാണ് ആ ഹൃദയം. വിത്തും കളകളും ഒന്നിച്ചു വളരുന്ന ഒരു നിലം. ആ നിലത്തിലേക്കാണ് യേശു ഉപമകളിലൂടെ നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നത്. കളകൾ എന്ന് കേൾക്കുമ്പോൾ ആദ്യം…
Meditation
4 weeks ago
15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ പ്രബോധനങ്ങളിൽ വലിയൊരു ഭാഗം ഉപമകളാണെന്നതാണ്. അവൻ വെറുമൊരു ഉപദേശകനായിരുന്നില്ല; കഥകളിലൂടെ ദൈവത്തെ വെളിപ്പെടുത്തിയ ഗുരുവായിരുന്നു. “പരബോലേ” (Parabolé) എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം “ഉപമിക്കുക”, “താരതമ്യം ചെയ്യുക” എന്നതാണ്. എന്നാൽ യേശുവിന്റെ ഉപമകൾ വെറും താരതമ്യങ്ങളല്ല. അവ മനുഷ്യജീവിതത്തിന്റെ പരിചിതമായ വഴികളിലൂടെ ദൈവത്തിന്റെ അപരിചിതമായ രഹസ്യങ്ങളിലേക്ക് നമ്മെ കൈപിടിച്ചുനടത്തുന്ന…
Vatican
9th July 2026
പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ 5 മുതല്‍ 27 വരെ ലിയോ പതിനാലാമന്‍ പാപ്പാ തന്‍റെ വേനല്‍ക്കാല വസതിയിലായിരിക്കുമെന്ന് പേപ്പല്‍ ഭവനത്തിന്‍റെ പ്രീഫെക്ച്ചര്‍ അറിയിച്ചു. ഈ കാലയളവില്‍ പരിശുദ്ധ പിതാവ് പൊതുകൂടിക്കാഴ്ചാ സമ്മേളനങ്ങളും മറ്റു സ്വകാര്യ കൂടിക്കാഴ്ചകളും അനുവദിക്കില്ല. എന്നാല്‍ ഞായറാഴ്ചകളില്‍ പാപ്പാ ത്രികാലജപപ്രാര്‍ത്ഥന നയിക്കുന്ന അവസരത്തില്‍ വിശ്വാസികള്‍ക്ക് പരിശുദ്ധ പിതാവിനെ കാണാന്‍ അവസരമുണ്ടായിരിക്കും.…
Meditation
5th July 2026
14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല ഹൃദയങ്ങളും അടഞ്ഞുകിടക്കുന്നു. അവന്റെ പ്രവൃത്തികൾ കരുണയുടെ ഭാഷ സംസാരിക്കുന്നുവെങ്കിലും, അതിൽ ദൈവത്തിന്റെ കരങ്ങൾ കാണാൻ പലർക്കും കഴിയുന്നില്ല. നിയമജ്ഞരുടെ കണ്ണിൽ അവൻ ദൈവദൂഷകനാണ് (മത്തായി 9:3); മരണശിക്ഷയ്ക്ക് അർഹനായ ഒരുവൻ. ഫരിസേയർ അവനെതിരെ അപവാദങ്ങളുടെ വല നെയ്യുന്നു. അവൻ ചെയ്ത അത്ഭുതങ്ങളെയും രോഗശാന്തികളെയും നിഷേധിക്കാൻ കഴിയാതെ വന്നപ്പോൾ, അവയെ…
Vatican
3rd July 2026
വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate Sisters of the Sacred heart of Jesus) സന്യാസസഭാംഗവുമായ സിസ്റ്റര്‍ സുജിത സേവ്യര്‍ വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോര്‍ ദ ക്ലര്‍ജിയുടെ (Dicastery for the Clergy) അസ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ സെക്രട്ടറിയായി ചുമതലയേറ്റു. നെയ്യാറ്റിന്‍കര രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്തു കിരണ്‍ ബോയ്സ് ഹോമിലെ പ്രിന്‍സിപ്പിലായും നീണ്ട 7 വര്‍ഷക്കാലം…


























































