സഭയ്ക്ക് പുതിയ 7 വിശുദ്ധരെക്കൂടി ലഭിക്കും ഒക്ടോബർ 14-ന്
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഈ വർഷം ഒക്ടോബർ 14-ന് സഭയ്ക്ക് പുതിയ 7 വിശുദ്ധരെക്കൂടി ലഭിക്കും. ഇന്ത്യയുടെ മണ്ണില്‍ ആദ്യമായി കാലുത്തിയ പത്രോസിന്‍റെ പിന്‍ഗാമി, വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയുൾപ്പെടെ ഏഴു വാഴ്ത്തപ്പെട്ടവരെയാണ് വിശുദ്ധപദത്തിലേയ്ക്ക് ഉയർത്തുന്നത്.
ജൂലൈ 19-ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ സംഗമിച്ച കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സാധാരണ പൊതുസമ്മേളനത്തിൽ വച്ചാണ് (Consistory meeting) വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുവാൻ പോകുന്നവരുടെ പേരുവിവരം പാപ്പാ പ്രഖ്യാപിച്ചത്.
14 ഒക്ടോബര്‍ 2018 ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പൊതുവേദിയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയായിരിക്കും ആഗോളസഭയിലെ ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.
വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നവര്‍ :
1. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ, ഇറ്റലിയില്‍ ബ്രേഷ്യ സ്വദേശി.
2. ഏല്‍ സാല്‍വദോറിലെ രക്തസാക്ഷി വാഴ്ത്തപ്പെട്ട ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ റൊമേരോ.
3. വാഴ്ത്തപ്പെട്ട അല്‍മായന്‍, ഇറ്റലിക്കാരനായ നൂണ്‍ഷ്യോ സുള്‍പ്രീസിയോ.
4. ഇടവകവൈദികനും ഇറ്റലിക്കാരനുമായ വാഴ്ത്തപ്പെട്ട ഫ്രാന്‍ചേസ്കോ സ്പിനേലി.
അദ്ദേഹംപരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധകര്‍ എന്ന സന്ന്യാസ സഭാസ്ഥാപകനാണ്.
5. ഇറ്റലിക്കാരനായ രൂപതാവൈദികന്‍, വിന്‍ചേന്‍സോ റൊമാനോ.
6. യേശുവിന്‍റെ എളിയ ദാസികളുടെ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയും
കന്യകയുമായ വാഴ്ത്തപ്പെട്ട മരിയ ക്യതറീന്‍ കാസ്പര്‍.
7. വിശുദ്ധ കൊച്ചുത്രേസ്യായുടെ വാഴ്ത്തപ്പെട്ട നസറീയ ഇഗ്നാസിയ –
സഭയുടെ സംരക്ഷകരായ മിഷണറി സഹോദരിമാര്‍ എന്ന സന്ന്യാസസഭയുടെ സ്ഥാപക.
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഇന്നലെ വത്തിക്കാന് സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില് ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.