അനൂപ് ജെ.ആർ. പാലിയോട്
ചെമ്പൂർ: LCYM പെരുങ്കടവിള ഫൊറോന സമിതിയുടെ ഈ വർഷത്തെ കർമ്മപദ്ധതി തിളങ്ങുക എന്ന അർത്ഥം വരുന്ന “LUCEAT” പേരിൽ LCYM സംസ്ഥാന ഡയറക്ടർ ഫാ.പോൾ സണ്ണി നിർവഹിച്ചു.
ഞായറാഴ്ച ചെമ്പൂർ വച്ച് നടന്ന കൂട്ടായ്മ എന്ന അർത്ഥം വരുന്ന “INCONTRI 2K19” എന്ന പേരിൽ നവാഗതർക്ക് സ്വാഗതം, വിദ്യാഭ്യാസ വർഷം ഫൊറോനതല ഉദ്‌ഘാടനം, വിദ്യാഭ്യാസ വർഷ ക്വിസ് ബുക്ക്ലേറ്റ് പ്രകാശനം തുടങ്ങിയ പരിപാടികൾ നടത്തുകയുണ്ടായി. LCYM പെരുങ്കടവിള ഫൊറോന പ്രസിഡന്റ് ശ്രീ.അനൂപ്.ജെ.ആർ.പാലിയോട് പതാക ഉയർത്തി ആരംഭിച്ച പരിപാടിയിൽ 120 ഓളം യുവജങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു.
LCYM ഫൊറോന ഡയറക്ടർ ഫാ.ജോൺ പോൾ, LCYM സ്റ്റേറ്റ് വൈസ് പ്രസിഡന്റും നെയ്യാറ്റിൻകര രൂപതാ പ്രസിഡന്റുമായ ശ്രീ.ജോജി ടെന്നിസൻ, രൂപതാ ട്രഷറർ ശ്രീ.അനു, ചെമ്പൂർ ഇടവക മദർ സുപ്പീരിയർ, ഫൊറോന ആനിമേറ്റർ എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ. ഈ പരിപാടിയിൽ വച്ച് രൂപത പ്രസിഡന്റിനെ ആദരിക്കുകയും, പരിസ്ഥിതിദിനവുമായിബന്ധപ്പെട്ട് LCYM ചെമ്പൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ.പ്രവീണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലാഷ് മൊബ് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ഫൊറോന ജനറൽ സെക്രട്ടറി ശ്രീ.ക്രിസ്റ്റിൻ ദാസ് മണ്ണൂർ, വൈസ് പ്രസിഡന്റ് കുമാരി.ആൻസി, ജോയിന്റ് സെക്രട്ടറി ശ്രീമതി.സരിഷ പ്രവീൺ, ട്രഷറർ ശ്രീ.സുവിൻ, കൗൺസിലർ അനീഷ് എന്നിവർ സന്നിഹിതരായിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.