ഫാ.ദീപക് ആന്റോ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത E-കാറ്റലോഗ് അവതരിപ്പിക്കുന്നു. അതിരൂപതയിലെ ബിഷപ്സ് ഹൗസിനു കീഴിലുള്ള ലൈബ്രറിയിലെ പുസ്തകങ്ങളുടെ കാറ്റലോഗാണ് ഇനിമുതൽ വിരലെത്തും ദൂരത്ത് പ്രാപ്യമായിരിക്കുന്നത്. ഇന്റർനെറ്റ് ലഭ്യമായ എവിടെയിരുന്നും ആവശ്യക്കാർക്ക് പുസ്തകങ്ങൾ തിരയാം. Koha എന്ന ഓപ്പൺ സോഴ്സ് ഗ്രന്ഥശാല സോഫ്ട്‍വെയർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന E-കാറ്റലോഗ് catholib.org എന്ന ലിങ്കിൽ ലഭ്യമാകും.
6,000-ത്തിലധികം സഭാപരവും അല്ലാതെയുമുള്ള പുസ്തകങ്ങളുടെ ശേഖരമാണ് നിലവിൽ ലൈബ്രറിയിൽ ഉള്ളത്. അതിരൂപത പി.ആർ.ഓ. മോൺ. യൂജിൻപെരേരയുടെ നേതൃത്വത്തിലുള്ള ഒരു സംഘം വൈദികരും, മീഡിയ കമ്മീഷനുമാണ് ഈ സംരംഭത്തിന്റെ പൂർത്തീകരണത്തിന് നേതൃത്വം നൽകിയത്.
അധികം താമസിയാതെ അതിരൂപതയിലെ വിവിധ ശുശ്രൂഷകളുടെ കീഴിലുള്ള ചെറിയ ലൈബ്രറികളും, സെൻട്രൽ ഫോർ ഫിഷറീസ് സ്റ്റഡീസ് (സി.എഫ്.എസ്.) സ്ഥാപനത്തിന്റെ പ്രശസ്തമായ ലൈബ്രറിയും കാറ്റലോഗിന്റെ ഭാഗമാകുന്നതോടെ രൂപതയുമായി ബന്ധപ്പെട്ടും, കൂടാതെ സഭാപരമായ ഗവേഷണങ്ങൾ നടത്തുന്നവർക്കും ഒരു സഹായമായിമാറും ഈ കാറ്റലോഗ്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.