നെയ്യാറ്റിൻകര: Catholic vox Online news-ൽ ഇനിമുതൽ വായനക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യവും സ്വാധീനവും ലഭ്യമാകും. കാരണം, “Public Opinion” എന്ന പുതിയ പേജ് വായനക്കാർക്ക് വേണ്ടി മാത്രമായാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചും,
കുറച്ചുകൂടി ജനകീയമാകുന്നതിന്റെ ഭാഗമായുമാണ് പുതിയൊരു പേജ് ആരംഭിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട്, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രസിദ്ധീകരിക്കുവാനുള്ള ഒരു വേദിയാണ് catholic vox നിങ്ങൾക്കായി ഒരുക്കുന്നത്.
ഇന്ന്, ഫേസ്ബുക്ക് വിരൽതുമ്പിലെ നല്ലൊരു സമൂഹമാധ്യമമാണ് എന്നതിൽ സംശയമില്ല. പക്ഷെ, നിർഭാഗ്യവശാൽ ഇന്ന് ഒട്ടും വിശ്വസിക്കാൻ കഴിയാത്ത ഒരു മാധ്യമമായി അത് മാറിക്കഴിഞ്ഞു. എന്താണ് ശരി എന്താണ് തെറ്റ് എന്ന് വേർതിരിക്കാൻ കഴിയാത്ത വിധം ഫേസ്ബുക്കിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു. ആധികാരികത എന്നത് വിദൂരസ്വപ്നമായി.
ഈ സാഹചര്യത്തിലാണ്, നിങ്ങൾക്കായി catholic vox online news ഒരു സ്പേസ്/വേദി നൽകുന്നത്. ആധികാരികമായി നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള ഒരു വേദിയാണിത്. നിങ്ങൾക്ക്, സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളോടും, വിഷയങ്ങളോടുമുള്ള നേർക്കാഴ്ച വിശദമായും ഗൗരവമായും അവതരിപ്പിക്കാവുന്നതാണ്.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:
www.catholicvox.com ഓൺലൈൻ ന്യൂസ് പോർട്ടലിൽ കാണുന്ന “Public Opinion” എന്ന space പൂരിപ്പിച്ച് submit ചെയ്യുക. നിങ്ങൾക്ക് ഫോട്ടോസും യുണികോഡിലുള്ള എഴുത്തുകളും പോസ്റ്റ് ചെയ്യാവുന്നതാണ്.
നിങ്ങളുടെ പ്രതികരണം, സാമൂഹിക പ്രതിബദ്ധത ഉയർത്തിപിടിക്കുന്നതും സമൂഹത്തിൽ സാഹോദര്യവും സമാധാനവും കെട്ടിപ്പടുക്കുന്നതുമാണെങ്കിൽ അവ പോസ്റ്റ് ചെയ്യപ്പെടും. അതിന്റെ പൂർണ്ണ ഉത്തരവാദിത്വവും ആശയ/അഭിപ്രായ കർത്താവിനായിരിക്കും.
അതുപോലെതന്നെ, കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാർത്തകളും ആത്മീയമായ ലേഖനങ്ങളും അതാത് തലക്കെട്ടോടു കൂടി അയക്കാവുന്നതാണ്. വാർത്തകളിലെ നിജസ്ഥിതി മനസിലാക്കി അവ പബ്ലിഷ് ചെയ്യുന്നതായിരിക്കും.
നിങ്ങളുടെ പേരും മൊബൈൽ നമ്പറും ചേർക്കുവാൻ മറക്കരുത്.
ഇതുവരെയുള്ള നിങ്ങളുടെ നിസീമാമായ സഹകരണങ്ങൾക്ക്, അഭിപ്രായങ്ങൾക്ക്, നിർദ്ദേശങ്ങൾക്ക് ഒക്കെ ഒത്തിരി നന്ദി. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ കാലയളവുവരെ വലിയ വഴികാട്ടിയായിരുന്നു. തുടർന്നും നിങ്ങളുടെ പൂർണ്ണ സഹകരണവും പ്രചോദനവും പ്രതീക്ഷിക്കുന്നു.
(എഡിറ്റോറിയൽ catholic vox online news)
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.