അനില്‍ ജോസഫ്
ഭുവനേശ്വര്‍ (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില്‍ കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പും സിസിബിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെരാവോ. ഇന്നലെ ഒഡീഷയിലെ ഭൂവനേശ്വറില്‍ ആരംഭിച്ച ലത്തീന്‍ ബിഷപ്പുമാരുടെ സംമ്മേളനം അഭിസംബോദന ചെയ്യുമ്പോഴാണ് കര്‍ദിനാള്‍ ആശങ്ക പങ്ക് വച്ചത്.
മണിപ്പൂര്‍ ഇന്നും വേദനിക്കുന്ന യാഥാര്‍ഥ്യമായി തുടരുന്നെന്നും ഇന്ത്യയിലെ 30 രൂപതകളുടെ എഫ്സിആര്‍ഐ രജിസ്ട്രഷന് മരവിപ്പിച്ചെന്നും ക്രൈസ്തവരുടെ ജീവിതത്തിലും മതസ്വാതന്ത്ര്യത്തിലും ഇന്ന് കടുത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.
18 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയതും ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ സംഭവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതും കര്‍ദിനാള്‍ അക്കമിട്ട് പറഞ്ഞാണ് വിമാര്‍ശിച്ചത്
. കത്തോലിക്കാ സഭയുടെ അന്തസ്സും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ ഐക്യദാര്‍ഢ്യത്തിനും പ്രാര്‍ത്ഥനയ്ക്കും യോജിച്ച പ്രവര്‍ത്തനത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയിലെ കത്തോലിക്ക സഭ ഊര്‍ജ്ജസ്വലവും അചഞ്ചലവുമായി നിലകൊള്ളുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വര്‍ഷവും ക്രൈസ്തവര്‍ക്ക് നേരെ നൂറുകണക്കിന് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്പ്പെടുന്നു എന്ന് സുചിപ്പിച്ച കര്‍ദിനാള്‍ മതസ്വാതന്ത്ര്യത്തിനായി പ്രാര്‍ഥനയില്‍ കൈകോര്‍ക്കാമെന്നും പറഞ്ഞു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.