Categories: Vatican

സ്വന്തം രൂപതയിലെ മെത്രാനോട് കൂറില്ലാത്ത വൈദികര്‍ക്ക് എന്തിന്‍റെയോ കുറവുണ്ട് : ഫ്രാന്‍സിസ് പാപ്പ

വൈദികര്‍ ഒന്നാമതായി ദൈവവുമായുള്ള തങ്ങളുടെ അടുപ്പം കാത്തുസൂക്ഷിക്കണമെന്നും, അവനെ കണ്ടുമുട്ടാനുള്ള കഴിവ് നേടണം

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി : സ്വന്തം രൂപതയിലെ മെത്രാനോട് കൂറില്ലാത്ത വൈദികര്‍ക്ക് എന്തിന്‍റെയോ കുറവുണ്ടെന്ന കടുത്ത വിമര്‍ശനവുമായി ഫ്രാന്‍സിസ് പാപ്പ.

വൈദികര്‍ ഒന്നാമതായി ദൈവവുമായുള്ള തങ്ങളുടെ അടുപ്പം കാത്തുസൂക്ഷിക്കണമെന്നും, അവനെ കണ്ടുമുട്ടാനുള്ള കഴിവ് നേടണം. രണ്ടാമതായി വൈദികര്‍ തങ്ങളുടെ മെത്രാനുമായും, മെത്രാന്‍ തങ്ങളുടെ പുരോഹിതരുമായുള്ള സാമീപ്യത്തിന് പ്രാധാന്യം കൊടുക്കണം, തന്‍റെ മെത്രാനുമായി അടുപ്പം കാത്തുസൂക്ഷിക്കാത്ത വൈദികനില്‍ എന്തിന്‍റെയോ കുറവുണ്ടെന്ന് വേണം കരുതാനെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. മൂന്നാമതായി വൈദികര്‍ തങ്ങളുടെ സഹവൈദികരുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഇത് സെമിനാരിയില്‍ ആരംഭിക്കേണ്ട ഒന്നാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. നാലാമതായി ദൈവജനവുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കാനും, വളര്‍ത്താനും ഒരു വൈദികന് കടമയുണ്ട്.

 

വ്യാഴാഴ്ച, സ്പെയിനിലെ തൊളേദോയില്‍നിന്നുള്ള സെമിനാരിക്കാര്‍ക്ക് വത്തിക്കാനില്‍ അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചയിലാണ്, പാപ്പയുടെ ഈ ഓര്‍മ്മപെടുത്തലുകള്‍

സക്രാരിയുമായി ബന്ധപ്പെട്ട പാരമ്പര്യത്തിന് മൂന്ന് ഭാഗങ്ങളുണ്ടെന്ന് പറഞ്ഞ പാപ്പാ, അവ, വിശുദ്ധ കുര്‍ബാനയര്‍പ്പണം, വിശുദ്ധ കുര്‍ബാന ദിവസം മുഴുവന്‍ ആരാധനയ്ക്കായി തുറന്നുവയ്ക്കുന്നത്, സക്രാരിക്ക് മുന്നിലേക്കുള്ള പ്രദക്ഷിണം എന്നിവയാണവയെന്ന് വിശദീകരിച്ചു.

തന്‍റെ സ്നേഹത്തിന്‍റെ തെളിവായി, വിശുദ്ധ കുര്‍ബാനയിലൂടെ യേശു നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയാണെന്ന് പറഞ്ഞ പാപ്പാ. വിശുദ്ധ കുര്‍ബാനയുടെ ആരാധനയുടെ സമയം, ദൈവത്തോടൊത്തായിരിക്കാനും, നിശബ്ദതയിലും തിരുവചനത്തിലും, നമ്മുടെ ചാരത്തിരുന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ വിശ്വാസത്തിലും, ദൈവസ്വരം കേള്‍ക്കാനുമുള്ള സമയമാണെന്ന് ഓര്‍മ്മിപ്പിച്ചു. സക്രാരിക്ക് മുന്നിലേക്കുള്ള പ്രദക്ഷിണം, ദൈവജനത്തിന് മുന്നിലേക്കുള്ള ക്രിസ്തുവിന്‍റെ യാത്രയില്‍ അവനെ അകമ്പടി സേവിക്കാനും, ജനത്തെ ക്രിസ്തുവിലേക്ക് നയിക്കാനുമുള്ള നമ്മുടെ വിളിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. വിശുദ്ധ കുര്‍ബാനയില്‍ നാമനുഭവിക്കുന്ന, നിത്യതയിലുള്ള കണ്ടുമുട്ടലിന്‍റെ മുന്നാസ്വാദനം വഴി, പ്രത്യാശയോടെ ഒരുമിച്ച് സഞ്ചരിക്കാന്‍ നമുക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

17 hours ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

1 day ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

2 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago

ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…

5 days ago