തലവിധി

തലവിധി

തലവിധി

ലയിലെഴുത്ത്, തലവിധി എന്നു നാം സാധാരണ പറഞ്ഞു കേള്‍ക്കാറുളളതാണ്. ഈ ലോകം ഒരു അരങ്ങാണ്. നാം ഓരോരുത്തരും നടന്മാരാണ് (നടികളാണ്). നാം കണ്ടുമുട്ടുന്ന മറ്റ് മനുഷ്യരെല്ലാം ജീവിത നാടകത്തിലെ
കഥാപാത്രങ്ങളാണ്. ചെറുപ്പത്തിലേ ഓരോ വ്യക്തിയും താന്‍ എങ്ങനെ ജീവിതം നയിക്കുമെന്നും, എങ്ങനെ ജീവിതം അവസാനിപ്പിക്കുമെന്നും തീരുമാനമെടുക്കുന്നു. ഇതിനെയാണ് തലവിധി (script) എന്നു പറയുന്നത്. ജീവിത ഗതി നിയന്ത്രിക്കുന്നത് ഇതനുസരിച്ചാണ്. ഈ തലയിലെഴുത്ത് ഭൂരിപക്ഷം പേരും തിരുത്തി എഴുതാറില്ല.

ജീവിതം ശുഭപര്യവസാനിയോ ദുരന്തപര്യവസാനിയോ ആക്കിമാറ്റുന്നത് അവരവര്‍ തന്നെയാണ് (95 %). മാനസിക സംഘര്‍ഷം ഉണ്ടാക്കി, സ്വാതന്ത്ര്യത്തെ ഹനിച്ച്, മാനസിക ഊര്‍ജ്ജം പാഴാക്കി കളയുമ്പോള്‍ വിനാശകരമായ അന്ത്യം ഉണ്ടാകുന്നു (ദുരന്തം). സംഘര്‍ഷം ഒഴിവാക്കി സ്വാതന്ത്ര്യത്തെ വികസിപ്പിച്ച് സൃഷ്ടിപരമായ പ്രവര്‍ത്തികളിലൂടെ വിജയം കൈവരിക്കാന്‍ ഉതകുന്നതാണ്, ശുഭാ ശുഭാന്ത്യo. ജീവിതത്തിനുളള തലയിലെഴുത്ത്.

തുടര്‍ച്ചയായ മാനസിക സംഘട്ടനങ്ങള്‍, പിരിമുറുക്കം, സ്ഥായിയായ
സ്വഭാവ ദൂഷ്യങ്ങള്‍, മദ്യപാനാസക്തി, സ്വഭാവ വൈകല്യങ്ങള്‍, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം തലയിലെഴുത്തിൽ നിര്‍ണ്ണായകമായ സ്വാധീനം ഉണ്ടാക്കുന്നു. ഒരു കുഞ്ഞ് ഉരുവാകുന്ന നിമിഷം മുതല്‍ ആദ്യത്തെ അഞ്ച് വര്‍ഷക്കാലം, മാതാപിതാക്കള്‍ക്കുണ്ടാകുന്ന സന്തോഷവും, ദുഃഖവും, കിട്ടുന്ന വ്യത്യസ്തങ്ങളായ അനുഭവവും തലയിലെഴുത്ത് രൂപപ്പെടുത്തുന്നു. അതിന്‍റെ ഭാവാത്മകവും നിഷേധാത്മകവുമായ സ്വാധീനം ജീവിത കാലം മുഴുവന്‍ സ്വാധീനിക്കുന്നു (വളരെ അപൂര്‍വ്വം വ്യക്തികളില്‍ മാത്രം മേല്‍പ്പറഞ്ഞ സ്വാധീനത്തില്‍ നിന്ന് വേറിട്ടുളള ഒരു വ്യക്തിത്വം രൂപപ്പെടുന്നതായി കാണുന്നുണ്ട്).

നമ്മുടെ പ്രവൃത്തികള്‍ക്ക് ഒരു ലക്ഷ്യം വേണം. സ്വാതന്ത്ര്യത്തോട് കൂടെ പ്രവര്‍ത്തിക്കുന്നതിന് ലക്ഷ്യം, ആദര്‍ശം, ദര്‍ശനം, മൂല്യബോധം എന്നിവ ഉണ്ടായിരിക്കണം. ജീവിത വിജയത്തിനും, സത്കര്‍മ്മങ്ങള്‍ അനുഷ്ടിക്കാനും ഈ തുറവി അനിവാര്യമാണ്.

നിരന്തരം വഴക്കിടുന്ന, അസ്വസ്ഥത നിറഞ്ഞ കുടുംബത്തില്‍ വളരുന്ന മക്കള്‍, മാതാപിതാക്കളുടെ സ്വഭാവ വൈകല്യങ്ങള്‍ തങ്ങളുടെ ജീവിതത്തിന്‍റെ തലയിലെഴുത്താക്കി മാറ്റാറുണ്ട്. അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെ കണ്ട് വളരുന്ന മകള്‍ അച്ഛനെ വെറുക്കുന്നു, സകല പുരുഷന്മാരെയും വെറുക്കാനിടയാകുന്നു (ഭാവിയില്‍ ഭര്‍ത്താവിനെയും).

സ്വഭാവ ദൂഷ്യങ്ങള്‍ മാത്രമല്ല മാനസിക അസ്വസ്ഥതകള്‍ മൂലം ഉണ്ടാകുന്ന പല ശാരീരിക രോഗങ്ങളും ശൈശവത്തിലുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അന്നെടുത്ത ചില തീരുമാനങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുക എന്ന് രോഗനിര്‍ണ്ണയം ചെയ്യുമ്പോഴും, കൗണ്‍സിലിംഗ് നടത്തുമ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അബോധ മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന വസ്തുതകള്‍ അനുകൂല സാഹചര്യം വരുമ്പോള്‍ (ദുഃഖം, സന്തോഷം, ദുരന്തം, രോഗം മുതലായവ) ബോധമനസ്സിന്‍റെ മേല്‍ ആധിപത്യം പുലര്‍ത്തി നമ്മെ കീഴ്പ്പെടുത്താറുണ്ട്. ആറ് വയസ്സില്‍ എടുത്ത ഒരു തീരുമാനം തൊണ്ണൂറ്റി ആറ് വയസ്സിലും നടപ്പിലാക്കാന്‍ ശ്രമിക്കും. സ്നേഹത്തിന്‍റെ, അംഗീകാരത്തിന്‍റെ, സ്വാതന്ത്ര്യത്തിന്‍റെ, സമാധാനത്തിന്‍റെ പശ്ചാത്തലത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നല്ല തലയിലെഴുത്തായിട്ട് വികാസം പ്രാപിക്കും.

നമുക്കു നാമേ പണിവത് നാകം – നരകവുമതുപോലെ…

vox_editor

Share
Published by
vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

3 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago