Categories: Kerala

സനല്‍കുമാറിന്‍റെ കൊലയാളിയെ ഉടന്‍ അറസ്റ്റ് ചെയ്യണം; കേരളാ ലാറ്റിന്‍കാത്തലിക് അസോസ്സിയേഷന്‍

സനല്‍കുമാറിന്‍റെ കൊലയാളിയെ ഉടന്‍ അറസ്റ്റ് ചെയ്യണം; കേരളാ ലാറ്റിന്‍കാത്തലിക് അസോസ്സിയേഷന്‍

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: കൊടങ്ങാവിള സ്വദേശി സനല്‍കുമാറിന്‍റെ കൊലയാളി നെയ്യാറ്റിന്‍കര മുന്‍ ഡി.വൈ.എസ്.പി. ബി.ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരളാ ലാറ്റിന്‍ കാത്തലിക് അസോസ്സിയേഷന്‍ രൂപതാ സമിതി ആവശയപ്പെട്ടു.

കൊല നടത്തി ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്തത് അപലപനീയമാണ്. പ്രതിയെ പിടിക്കാത്തതില്‍ ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നത് വ്യക്തമാണ്. സനല്‍കുമാറിന്‍റെ കുടുംബത്തിന് നീതി നടപ്പാക്കേണ്ടത് ഉത്തരവാദിത്വമുളള ഒരു ഗവണ്‍മെന്‍റിന്‍റെ കര്‍ത്തവ്യമാണ്. സനല്‍കുമാറിന്‍റെ കുടുംബത്തിന് സാമ്പത്തിക സഹായവും ഭാര്യക്ക് സര്‍ക്കാര്‍ജോലിയും ഉടന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ നെയ്യാറ്റിന്‍കര രൂപതാ നേതൃത്വം ആവശ്യപ്പെട്ടു.

രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചയോഗത്തില്‍ രൂപതാ പ്രസിഡന്‍റ് ഡി.രാജു, സെക്രട്ടറി സദാനന്ദന്‍, അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago