
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ തന്റെ 23-മത് അപ്പോസ്തോലിക യാത്രയ്ക്കായി തെരെഞ്ഞെടുത്തത് സ്വിറ്റ്സർലണ്ട്. ഈ സന്ദർശനം പ്രത്യാശയും ആനന്ദവുമാണ് പ്രദാനം ചെയ്യുന്നതെന്ന് ലൂസെയിൻ-ജനീവ-ഫ്രൈബോർഗ് അതിരൂപതാദ്ധ്യക്ഷൻ, ആർച്ചുബിഷപ്പ് ചാൾസ് പറഞ്ഞു.
ജൂണ്‍ 21-Ɔο തിയതി വ്യാഴാഴ്ചയാണ് പാപ്പാ ജനീവ നഗരത്തിലെത്തുന്നത്.
സഭകളുടെ ആഗോള കൂട്ടായ്മയുടെ സ്ഥാപനത്തിന്‍റെ 70-Ɔο വാർഷികമെന്ന പ്രതേകകൂടിയുണ്ട് ഈ സന്ദർശനത്തിന്. അന്നു വൈകുന്നേരം പലേക്സ്പോ സ്റ്റേഡിയത്തിൽ പാപ്പാ ദിവ്യബലിയർപ്പിക്കും. ഇതുതന്നെയായിരിക്കും സഭൈക്യകേന്ദ്രത്തിലെ മറ്റു പരിപാടികൾക്കൊപ്പം ശ്രദ്ധേയമാകുന്നതും ജനപങ്കാളിത്തമുള്ളതുമെന്ന് ആർച്ചബിഷപ്പ് മൊറേറെ പറയുന്നു. ദിവ്യബലിക്കായി ഇന്‍റെർനെറ്റുവഴി ജൂൺ മാസത്തിൽ ലഭ്യമാക്കിയ 50,000 സൗജന്യ ടിക്കറ്റുകൾ അന്നുതന്നെ പൂർണ്ണമായും തീർന്നതായി ആർച്ചുബിഷപ്പ് മൊറോറാ ചൂണ്ടിക്കാട്ടി.
വിവിധ ഭാഷക്കാരുടെയും സംസ്ക്കാരങ്ങളുടെയും സങ്കരഭൂമിയായ സ്വിറ്റിസർലണ്ടിൽ 38 ശതമാനം കത്തോലിക്കരും, 27 ശതമാനം പ്രോട്ടസ്റ്റ്കാരും, ബാക്കി വിവിധ മതസ്ഥരുമാണുള്ളത്.
സ്വിറ്റ്സർലണ്ടിലെ സന്ദർശനം: ജൂൺ 21 വ്യാഴാഴ്ച
പ്രാദേശിക സമയം 8.30-ന് റോമാ ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പാപ്പാ യാത്രപുറപ്പെടും.
10.10-ന് ജനീവ രാജ്യാന്തര വിമാനത്താവളത്തിൽ ഹ്രസ്വമായ സ്വീകരണം. തുടർന്ന്, പ്രസിഡന്‍റ് അലെയിൻ ബെർസെറ്റുമായുള്ള സ്വകാര്യകൂടിക്കാഴ്ച വിമാനത്താവളത്തിൽ വിശിഷ്ടാതിഥികൾക്കുള്ള ഹാളിൽ.
11.15-ന് ആഗോള സഭൈക്യ കേന്ദ്രത്തിന്‍റെ ആസ്ഥാനത്ത് സഭൈക്യ പ്രാർത്ഥനയിൽ പങ്കെടുക്കും. പാപ്പാ വചനപ്രഘോഷണം നടത്തും.
തുടർന്ന്, ബൊസ്സെ സഭൈക്യവിദ്യാപീഠത്തിൽവച്ച് WCC-യുടെ ഭാരവാഹികളോടും ബൊസ്സെ കേന്ദ്രത്തിലെ അന്തേവാസികൾക്കുമൊപ്പം ഉച്ചഭക്ഷണം.
3.45-ന് ആഗോള സഭൈക്യകൂട്ടായ്മയെ WCC-കേന്ദ്രത്തിൽ സഭൈക്യകൂട്ടായ്മയെ അഭിസംബോധനചെയ്യും.
5.30-ന് ജനീവയിലെ പലേക്സ്പോ രാജ്യാന്തര കൺവെൻഷൻ സെന്‍ററിൽ ദിവ്യബലിയർപ്പിക്കും.
രാത്രി 8 മണിക്ക് ജനീവ രാജ്യാന്തര വിമാനത്താവളത്തിൽ ഔദ്യോഗിക യാത്രയയപ്പ്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.