Categories: World

“ഫ്രാൻസിസ് പാപ്പാ , ഒരു മാസം രണ്ടു തവണ വീണു… ” കുപ്രചരണവുമായി വീണ്ടും സോഷ്യൽ മീഡിയ

"ഫ്രാൻസിസ് പാപ്പാ , ഒരു മാസം രണ്ടു തവണ വീണു... " കുപ്രചരണവുമായി വീണ്ടും സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

റോം: ഫ്രാൻസിസ് പാപ്പാ രോഗ ബാധിതൻ, ഒരു മാസം രണ്ടു തവണ വീണു… എന്ന് തുടങ്ങുന്ന ഇംഗ്ലീഷിലുള്ള ഒരു മെസ്സേജും 2016 ജൂലൈ മാസം പോളണ്ട് സന്ദർശന വേളയിൽ കാലിടറി വീണ ഫോട്ടോകളും ചേർത്തതാണ് ഇപ്പോൾ വ്യാജപ്രചരണം നടക്കുന്നത്. ഫേസ്ബുക്കിലും വാട്സാപ്പിലും ഇത്‌ ധാരാളം ഷെയർ ചെയ്യപ്പെടുകയും ഫോർവേഡ് ചെയ്യപ്പെടുകയും ചെയ്യുന്നു.

ഫ്രാൻസിസ് പാപ്പാ പൂർണ്ണ ആരോഗ്യവാനും തന്റെ കടമകൾ കൃത്യതയോടെ ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് വാർത്തകളിലും ദൃശ്യമാധ്യമങ്ങളിലും നമുക്ക് വ്യക്തവുമാണ്. അതുകൊണ്ട്തന്നെ, ഇത്തരത്തിലുള്ള മെസ്സേജുകളുടെ ആന്തരിക ലക്ഷ്യം നന്മയല്ലെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായ ഇത്തരം മെസ്സേജുകൾ പ്രോത്സാഹിപ്പിക്കാതിരിക്കുകയും, മറ്റുള്ളവരിലേക്ക് എത്തിച്ച് വഞ്ചിതരാകാതിരിക്കാനും ശ്രദ്ധിക്കാം.

ഈ പ്രചരിക്കുന്ന മെസ്സേജിലെ മറ്റൊരാവശ്യം 10 മില്യൺ ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന പാപ്പായ്ക്ക് വേണ്ടി ചൊല്ലണമെന്നാണ്. ഇത്തരം അനാവശ്യവും അനവസരത്തിലുള്ള നിയോഗ പ്രാർഥനകൾ ചെയ്യാൻ പാടുള്ളതല്ലെന്നും ഓർക്കണം. ഈ വാർത്തയ്ക്ക് പിന്നിൽ നിഷ്കളങ്കമായ ലക്ഷ്യമോ, പാപ്പായോടുള്ള സ്നേഹമോ അല്ലെന്ന് മനസിലാക്കി ഇത്തരം കള്ളത്തരങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുക.

2016 ജൂലൈ മാസത്തിലെ സംഭവം:

https://www.youtube.com/watch?v=BR4hSBdefnk

പോളണ്ട് സന്ദർശന വേളയിൽ ദിവ്യബലി മദ്ധ്യേ ധുപർപ്പന ചെയ്ത് അൽത്താരയെ വലം വയ്ക്കുമ്പോൾ ചവിട്ടുപടി ശ്രദ്ധയിൽപെടാതെ കാലിടറി വീഴുകയായിരുന്നു. എന്നാൽ, യാതൊരു പരിക്കും കൂടാതെ പാപ്പാ ദിവ്യബലി തുടരുകയും ചെയ്തു. ഇക്കാര്യം വളരെ വ്യക്തമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും, വത്തിക്കാൻ ഒരു പ്രസ്താവനയിലൂടെ വിശ്വാസികളുടെ സംശയം ദുരീകരിച്ചതുമായിരുന്നു

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

4 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago