Categories: Vatican

2018 ഓക്ടോബറിലെ മെത്രാന്മാരുടെ സിനഡിന്‍റെ പ്രവർത്തനരേഖ (Instrumentum Laboris) തയ്യാറായെന്ന് കർദ്ദിനാൾ ബാൾദിസ്സേരി

2018 ഓക്ടോബറിലെ മെത്രാന്മാരുടെ സിനഡിന്‍റെ പ്രവർത്തനരേഖ (Instrumentum Laboris) തയ്യാറായെന്ന് കർദ്ദിനാൾ ബാൾദിസ്സേരി

വത്തിക്കാൻ: 2018 ഓക്ടോബറിൽ സമ്മേളിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ പ്രവർത്തനരേഖ (Instrumentum Laboris) തയ്യാറാക്കുന്നതിന് യുവജനങ്ങളുടെ ഈ മുന്നോക്ക സിനഡിന്‍റെ പഠനങ്ങളും പങ്കുവയ്ക്കലും സഹായകമായെന്ന് കർദ്ദിനാള്‍ ബാൾദിസ്സേരി സാക്ഷ്യപ്പെടുത്തി. കർദ്ദിനാൾ ബാൾദിസ്സേരിക്കൊപ്പം മുന്നോക്ക സിനഡിന്‍റെ വാർത്താസമ്മേളനത്തിൽ മൂന്നു യുവജനപ്രതിനിധികൾ പങ്കെടുത്തതിൽ ഇന്ത്യയുടെ ദേശീയ കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, പേർസിവാൾ ഹോൾട് സജീവമായി പങ്കെടുത്ത് അഭിപ്രായ പ്രകടനം നടത്തി.

2018 ഒക്ടോബർ 3-മുതൽ 28-വരെ തിയതികളിൽ വത്തിക്കാനിൽ സംഗമിക്കാൻ പോകുന്ന മെത്രാന്മാരുടെ 15-Ɔമത് സിനഡുസമ്മേളനത്തിന് ഒരുക്കമായിട്ടാണ് യുവജനങ്ങളുടെ മുന്നോക്ക സമ്മേളനം റോമിൽ നടന്നത്. ‘സാധാരണഗതിയിൽ ഉറക്കെ പാട്ടുപാടിയും സംസാരിച്ചും ചരിച്ചുകളിച്ചും നടക്കുന്ന യുവജനങ്ങൾ നമുക്കൊരുമിച്ചു സംവദിക്കാം We talk together!’ എന്നു ശീർഷകംചെയ്തിരുന്ന മുന്നോക്ക സിനഡിൽ ഭാഷാ അടിസ്ഥാനത്തിലും ഭൂഖണ്ഡാ‍ടിസ്ഥാനത്തിലുമുള്ള നീണ്ട ചർച്ചകളിലും തീരുമാനങ്ങളുടെ രൂപീകരണത്തിലും ഗൗരവപൂർവ്വം നീണ്ടയാമങ്ങൾ ചെലവഴിക്കുന്നത് ആശ്ചര്യാവഹമായിരുന്നെന്നും, നവസാങ്കേതികതയുടെ സഹായത്തോടെ അത് അതിവേഗം ക്രോഡീകരിക്കാനും ഇന്നത്തെ യുവാക്കൾക്കുള്ള കഴിവ് അംഗീകരിക്കേണ്ടതാണെന്ന് കർദ്ദിനാൾ ബാൾദിസേരി അഭിപ്രായപ്പെട്ടു.

പ്രവർത്തനരേഖയുടെ ഘടന:

പ്രവർത്തനരേഖയുടെ കരഡുരൂപം ഒരാമുഖത്തോടെ തുടങ്ങിയിട്ട്, ആദ്യ അദ്ധ്യായത്തിൽ ഇന്നത്തെ യുവതയുടെ വെല്ലുവിളികളും അവസരങ്ങളും വിവരിച്ചു. രണ്ടാമതായി, വിശ്വാസവും ദൈവവിളിയും അവയുടെ തിരഞ്ഞെടുപ്പും യുവജനങ്ങൾക്കുവേണ്ട രൂപീകരണവും വിവരിക്കുന്നു. തുടർന്ന്, മൂന്നാമതായി സഭയുടെ മതബോധനം, യുവജനങ്ങളുടെ രൂപീകരണവും അജപാലന പ്രവർത്തനങ്ങളും. ഇത്രയുമാണ് യുവജനങ്ങൾ ഒരുക്കിയിരിക്കുന്ന നീണ്ട പ്രവർത്തനരേഖയുടെ ഘടനയെന്ന് കർദ്ദിനാൾ ബാൾദിസ്സേരി ചൂണ്ടിക്കാട്ടി.

പക്വമാർന്ന സഭയ്ക്ക്  (Adult church) എതിരല്ല വളരുന്ന തലമുറയുടെ സഭ (Young Church) എന്ന ആശയം അജപാലകർക്കുവേണ്ടി പ്രവർത്തനരേഖയുടെ കരടുരൂപത്തിൽ യുവജനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതിനെ അവർ സഭാസമൂഹത്തിലെ പുളിമാവെന്നും (Leaven inside the Church), അത് സഭയുടെ സുവിശേഷരൂപമായും കാണണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്.

അജപാലകരിൽ നിന്നും സഭാനേതൃത്വത്തിൽ നിന്നും സുതാര്യതയും സത്യസന്ധതയും പ്രതീക്ഷിക്കുന്നെന്നും, മാനുഷിക ബലഹീനതകൾക്കുമപ്പുറം അതിൽ നിന്നും ഉയിർത്തെഴുന്നേൽക്കാനും കുറവുകൾ തിരുത്താനുമുള്ള തുറവി തങ്ങൾക്കു പ്രചോദനമാണെന്നും, അങ്ങനെയുള്ള അജപാലകർ എന്നും യുവജനങ്ങൾക്കു മാതൃകയും അവരുടെ സുഹൃത്തുമായിരിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നതായി കർദ്ദിനാള്‍ ബാൾദിസേരി വാർത്താസമ്മേളനത്തിൽ യുവജനങ്ങളുടെ പ്രതീക്ഷകളെ വിശദീകരിച്ചു പറഞ്ഞു.

കടപ്പാട്: ഫാ. വില്യം നെല്ലിക്കൽ

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago