വത്തിക്കാൻ: 2018 ഓക്ടോബറിൽ സമ്മേളിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ പ്രവർത്തനരേഖ (Instrumentum Laboris) തയ്യാറാക്കുന്നതിന് യുവജനങ്ങളുടെ ഈ മുന്നോക്ക സിനഡിന്‍റെ പഠനങ്ങളും പങ്കുവയ്ക്കലും സഹായകമായെന്ന് കർദ്ദിനാള്‍ ബാൾദിസ്സേരി സാക്ഷ്യപ്പെടുത്തി. കർദ്ദിനാൾ ബാൾദിസ്സേരിക്കൊപ്പം മുന്നോക്ക സിനഡിന്‍റെ വാർത്താസമ്മേളനത്തിൽ മൂന്നു യുവജനപ്രതിനിധികൾ പങ്കെടുത്തതിൽ ഇന്ത്യയുടെ ദേശീയ കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, പേർസിവാൾ ഹോൾട് സജീവമായി പങ്കെടുത്ത് അഭിപ്രായ പ്രകടനം നടത്തി.
2018 ഒക്ടോബർ 3-മുതൽ 28-വരെ തിയതികളിൽ വത്തിക്കാനിൽ സംഗമിക്കാൻ പോകുന്ന മെത്രാന്മാരുടെ 15-Ɔമത് സിനഡുസമ്മേളനത്തിന് ഒരുക്കമായിട്ടാണ് യുവജനങ്ങളുടെ മുന്നോക്ക സമ്മേളനം റോമിൽ നടന്നത്. ‘സാധാരണഗതിയിൽ ഉറക്കെ പാട്ടുപാടിയും സംസാരിച്ചും ചരിച്ചുകളിച്ചും നടക്കുന്ന യുവജനങ്ങൾ നമുക്കൊരുമിച്ചു സംവദിക്കാം We talk together!’ എന്നു ശീർഷകംചെയ്തിരുന്ന മുന്നോക്ക സിനഡിൽ ഭാഷാ അടിസ്ഥാനത്തിലും ഭൂഖണ്ഡാടിസ്ഥാനത്തിലുമുള്ള നീണ്ട ചർച്ചകളിലും തീരുമാനങ്ങളുടെ രൂപീകരണത്തിലും ഗൗരവപൂർവ്വം നീണ്ടയാമങ്ങൾ ചെലവഴിക്കുന്നത് ആശ്ചര്യാവഹമായിരുന്നെന്നും, നവസാങ്കേതികതയുടെ സഹായത്തോടെ അത് അതിവേഗം ക്രോഡീകരിക്കാനും ഇന്നത്തെ യുവാക്കൾക്കുള്ള കഴിവ് അംഗീകരിക്കേണ്ടതാണെന്ന് കർദ്ദിനാൾ ബാൾദിസേരി അഭിപ്രായപ്പെട്ടു.
പ്രവർത്തനരേഖയുടെ ഘടന:
പ്രവർത്തനരേഖയുടെ കരഡുരൂപം ഒരാമുഖത്തോടെ തുടങ്ങിയിട്ട്, ആദ്യ അദ്ധ്യായത്തിൽ ഇന്നത്തെ യുവതയുടെ വെല്ലുവിളികളും അവസരങ്ങളും വിവരിച്ചു. രണ്ടാമതായി, വിശ്വാസവും ദൈവവിളിയും അവയുടെ തിരഞ്ഞെടുപ്പും യുവജനങ്ങൾക്കുവേണ്ട രൂപീകരണവും വിവരിക്കുന്നു. തുടർന്ന്, മൂന്നാമതായി സഭയുടെ മതബോധനം, യുവജനങ്ങളുടെ രൂപീകരണവും അജപാലന പ്രവർത്തനങ്ങളും. ഇത്രയുമാണ് യുവജനങ്ങൾ ഒരുക്കിയിരിക്കുന്ന നീണ്ട പ്രവർത്തനരേഖയുടെ ഘടനയെന്ന് കർദ്ദിനാൾ ബാൾദിസ്സേരി ചൂണ്ടിക്കാട്ടി.
പക്വമാർന്ന സഭയ്ക്ക് (Adult church) എതിരല്ല വളരുന്ന തലമുറയുടെ സഭ (Young Church) എന്ന ആശയം അജപാലകർക്കുവേണ്ടി പ്രവർത്തനരേഖയുടെ കരടുരൂപത്തിൽ യുവജനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതിനെ അവർ സഭാസമൂഹത്തിലെ പുളിമാവെന്നും (Leaven inside the Church), അത് സഭയുടെ സുവിശേഷരൂപമായും കാണണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്.
അജപാലകരിൽ നിന്നും സഭാനേതൃത്വത്തിൽ നിന്നും സുതാര്യതയും സത്യസന്ധതയും പ്രതീക്ഷിക്കുന്നെന്നും, മാനുഷിക ബലഹീനതകൾക്കുമപ്പുറം അതിൽ നിന്നും ഉയിർത്തെഴുന്നേൽക്കാനും കുറവുകൾ തിരുത്താനുമുള്ള തുറവി തങ്ങൾക്കു പ്രചോദനമാണെന്നും, അങ്ങനെയുള്ള അജപാലകർ എന്നും യുവജനങ്ങൾക്കു മാതൃകയും അവരുടെ സുഹൃത്തുമായിരിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നതായി കർദ്ദിനാള്‍ ബാൾദിസേരി വാർത്താസമ്മേളനത്തിൽ യുവജനങ്ങളുടെ പ്രതീക്ഷകളെ വിശദീകരിച്ചു പറഞ്ഞു.
കടപ്പാട്: ഫാ. വില്യം നെല്ലിക്കൽ
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.