ജോസ് മാർട്ടിൻ
ബിസ്നസുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട്കാരനായ ശ്രീ. ജോണ്‍വിച്ച് ആവശ്യപ്പെട്ട കൂടികാഴ്ച്ചക്കാണ് ആദ്യമായി ഹോപ്പ് വില്ലേജില്‍ ചെല്ലുന്നത്. ആലപ്പുഴ ജില്ലയില്‍ മുഹമ്മക്ക് സമീപം, വനസ്വര്‍ഗം പള്ളിക്ക് അടുത്ത് ഏകദേശം രണ്ടര ഏക്കര്‍ സ്ഥലത്ത് സുന്ദരമായ പൂന്തോട്ടങ്ങള്‍ക്കും, ഫലവൃഷങ്ങള്‍ക്കും ഇടയില്‍ മനോഹരമായ ആറു വീടുകള്‍. ഏതോ റിസോട്ടില്‍ എത്തിയ പ്രതീതി…
ഹോപ്പ് വില്ലേജിനെക്കുറിച്ച് ഡയറക്ടറായ ശ്രീ.ശാന്തിരാജ് ഫോണിലൂടെ കുറച്ചു വിവരങ്ങള്‍ തന്നിരുന്നു. അവിടെ എത്തുന്നതു വരെയുള്ള ധാരണ, സാധാരണ ഒരു അനാഥ മന്ദിരം.
ഈ ആറു വീടുകളും ഓരോ കുടുംബങ്ങളാണ്. ഓരോ വീടിനു ഓരോ അമ്മമാര്‍. അനാഥത്തിന്‍റെ ഒറ്റപ്പെടല്‍ ഇവിടെ ഇല്ല. ഒരു വീട്ടില്‍ ഏകദേശം പത്തു കുട്ടികള്‍ വീതം. കുട്ടികളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കുന്ന അമ്മമാര്‍. ഓരോ വീടിനും ചിലവിനായി നിശ്ചിച്ചിത തുക, ഓരോ മാസവും അമ്മമാര്‍ക്ക് നല്‍കും. അതുകൊണ്ട് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതും മറ്റു ക്രമീകരണങ്ങൾ ചെയ്യുന്നതും ആ അമ്മമാര്‍ തന്നെ.
പന്ത്രണ്ട് വയസുവരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ വീട്ടില്‍ താമസിക്കും. പന്ത്രണ്ട് വയസുകഴിഞ്ഞാല്‍ ആണ്‍കുട്ടികളെ ഹോപ്പിന്‍റെ തന്നെ യൂത്ത് ഹോസ്റ്റലിലേക്ക് മാറ്റും. പെണ്‍കുട്ടികളെ വിവാഹ പ്രായമെത്തുമ്പോള്‍ വിവാഹം കഴിച്ചയക്കുകയും ചെയ്യുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തോടൊപ്പം, വിവിധ തൊഴില്‍ പരിശീലനവും ഇവിടെ നല്‍കുന്നു. നല്ലൊരു ഐ.റ്റി. ക്ലാസ്സ് റൂമും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
കയര്‍ വ്യാപാരത്തിനായി ഇംഗ്ലണ്ടില്‍ നിന്നും ആലപ്പുഴയില്‍ എത്തിയ മനുഷ്യസ്നേഹിയായ ശ്രീ. ജോണ്‍വിച്ചിനെ, വ്യാപാരത്തെകാള്‍ ഏറെ ചിന്തിപ്പിച്ചത് ഒരു നേരത്തെ ആഹാരത്തിന് നിവൃത്തിയില്ലാത്ത കുടുബങ്ങളെയും തെരുവില്‍ അലയുന്ന അനാഥ കുട്ടികളെയും എങ്ങിനെ സംരഷിക്കാം എന്ന ചിന്തയായിരുന്നു. പിന്നീട്, അനാഥ കുട്ടികള്‍ക്കായുള്ള സാധാരണ അനാഥ ആശ്രമം എന്നതിലുപരി, ഒരു കുടുംബാഅന്തരീഷത്തില്‍ എങ്ങനെ കുട്ടികളെ സംരഷിക്കാമെന്ന കണ്ടെത്തലില്‍ നിന്നുടലെടുത്തതാണ് ഹോപ്പ് വില്ലേജ് എന്ന കുട്ടികളുടെ ഗ്രാമം, അല്ല അനാഥരുടെ സ്വര്‍ഗം.
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില് ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.