സ്വന്തം ലേഖകന്‍
കൊച്ചി: സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും ചൈതന്യത്തില്‍ വളരാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി. പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം. പ്രതിസന്ധികള്‍ അലട്ടുമ്പോള്‍ സത്യത്തിന്‍റെ പാതയില്‍ പ്രത്യാശ കൈവിടതെ മുന്നേറുവാന്‍ കത്തോലിക്കാ സഭക്ക് സാധിക്കുമെന്നും ബിഷപ് പറഞ്ഞു. കെ.സി.ബി.സി. യുടെയും കെ.സി.സി.യുടെയും സംയുക്ത വാര്‍ഷിക സമ്മേളനം പാലാരിവട്ടം പി.ഓ.സി.യില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവസ്നേഹമാണ് സഭയുടെ ശക്തിയെന്നും, ദൈവരാജ്യ സ്ഥാപനത്തിനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. കെ.സി.ബി.സി. വൈസ് പ്രസിഡന്‍റ് ബിഷപ് യൂഹാനേന്‍ മാര്‍ ക്രിസോസ്റ്റം അധ്യക്ഷത വഹിച്ചു.
‘ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ (Gaudete et Exsultate) എന്ന പാപ്പായുടെ അപ്പോസ്‌തോലിക ആഹ്വാനത്തെ അടിസ്ഥാനമാക്കി റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ പ്രബന്ധം അവതരിപ്പിച്ചു.
32 കസ്ഥോലിക്കാ രൂപതകളിൽ നിന്നും 150 കൗൺസിൽ അംഗങ്ങളും യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. 5, 6 തീയതികളിലായി നടത്തുന്ന കെ.സി.ബി.സി. സമ്മേളനത്തിൽ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യും. കേരള കത്തോലിക്ക സഭയിലെ എല്ലാ മെത്രാന്മാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
കെ.സി.ബി.സി. സമ്മേളനം ഇന്ന് സമാപിക്കും
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.
View Comments
Is it possible to subscribe? I would like to read your future sharings. I have met Archbishop Soosa Pakiam, of Trivanfrum Latin Archdiosese