സ്വന്തം ലേഖകൻ
കോട്ടപ്പുറം: സ്ത്രീകളുടെ ഉന്നമനത്തിന് തൊഴില്‍ അനിവാര്യമായ ഘടകമാണെന്ന് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടപ്പുറം ഇന്റെഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്) സംഘടിപ്പിച്ച വനിതാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ലോക വനിതാദിനമായ മാര്‍ച്ച് 8-ന് കോട്ടപ്പുറം വികാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിക്ക് കോട്ടപ്പുറം കത്തീഡ്രല്‍ പള്ളി പരിസരത്തുനിന്നും ആരംഭിച്ച റാലിയോടെയാണ് തുടക്കമായത്. “ഡിജിറ്റല്‍ ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതികവിദ്യയും” എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം വനിതാദിനാഘോഷം ആചരിക്കുന്നതെന്ന് കിഡ്സ് ഡയറക്ടര്‍ ഫാ.പോള്‍ തോമസ് കളത്തില്‍ പറഞ്ഞു.
റാലിയുടെ ഫ്ളാഗ് ഓഫ് കർമ്മം കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിലെ അസി.സബ് ഇന്‍സപെക്ടര്‍ ഓഫ് പോലീസ് ശ്രീമതി മേരി ഷൈനി ദൗരേവ് നിര്‍വ്വഹിച്ചു. കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ഡോ.ആന്റെണി കുരിശ്ശിങ്കല്‍ അനുഗ്രഹപ്രഭാഷണവും, കൊടുങ്ങല്ലൂര്‍ ഫെഡറല്‍ ബാങ്ക് മാനേജര്‍ ശ്രീമതി വഹീദ ബീഗം സ്വയം സഹായ സംഘാംഗങ്ങളിലെ സംരംഭകര്‍ക്കായുള്ള ലോണ്‍ വിതരണോദ്ഘാടനവും നിര്‍വ്വഹിച്ചു. കിഡ്സ് ഡയറക്ടര്‍ ഫാ.പോള്‍ തോമസ് കളത്തില്‍, കിഡ്സ് കോ-ഓര്‍ഡിനേറ്റര്‍ സി. ജോയ്ലിറ്റ് എന്നിവർ സന്നിഹിതനായിരുന്നു.
കേരള സ്റ്റേറ്റ് വുമണ്‍ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി രജിത വി.കെ, കേരള സ്റ്റേറ്റ് പിന്നോക്ക വികസന കോര്‍പ്പറേഷന്‍ അസി.ജനറല്‍ മാനേജര്‍ ശ്രീ.ജതിന്‍ പി.പി, തൃപ്രയാര്‍ എല്‍.ഐ.സി. ബ്രാഞ്ച് മാനേജര്‍ ശ്രീമതി ജുജു ജോര്‍ജ്ജ്, കിഡ്സ് അസി.ഡയറക്ടര്‍മാരായ ഫാ.ജോജോ പയ്യപ്പിള്ളി, ഫാ.ജാപ്സണ്‍ കാട്ടുപ്പറമ്പില്‍, ഫാ.വര്‍ഗ്ഗീസ് കാട്ടാശ്ശേരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
വ്യത്യസ്ഥ മേഖലകളിൽ കഴിവു തെളിയിച്ച് എസ്.എച്ച്.ജി.കളിലുള്ള സംരംഭം ചെയ്ത് വിജയിച്ചവരെയും, 60 വയസ്സിന്മേല്‍ പ്രായമുള്ളവരുടെ കൂട്ടായ്മയായ സായംപ്രഭയിലുള്ള അംഗത്തെയും, കുട്ടികളുടെ കൂട്ടായ്മയായ പൂമൊട്ടുകളിലെ കുട്ടികളെയും പരിപാടിയിൽ ആദരിച്ചു. അവതരിപ്പിക്കപ്പെട്ട കലാപരിപാടികൾ പ്രത്യേക ശ്രദ്ധയാകർഷിച്ചു. ഏകദേശം ആയിരത്തോളം വനിതകള്‍ പരിപാടിയില്‍ പങ്കെടുത്തു.
കഴിഞ്ഞ 35 വര്‍ഷക്കാലങ്ങളായി കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി വിവിധതരത്തിലുള്ള സംരംഭകത്വം പരിപാടികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും വിവിധതരത്തിലുള്ള സമകാലീന വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് അന്താരാഷ്ട്ര വനിതാദിനാഘോഷം സമുചിതമായി ആചരിച്ചുവരുന്നുണ്ടെന്നും, കിഡ്സിന്റെ കീഴില്‍ 400-ഓളം എസ്.എച്ച്.ജി.കളിലായ് 7500-ഓളം സ്ത്രീകള്‍ക്കായ് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഡ്സ് നേതൃത്വം നല്‍കുന്നുവെന്നും കിഡ്സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.