ജോസ് മാർട്ടിൻ
കൊച്ചി: വിശുദ്ധ മദർ തെരേസയുടെ തിരുനാളിനോടനുബന്ധിച്ച് കെ.സി.വൈ.എം. സംസ്ഥാന സമിതി സെപ്റ്റംബർ 6 മുതൽ 13 വരെ ജീവകാരുണ്യ വാരമായി ആചരിക്കുന്നു. ജീവകാരുണ്യ വാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി എം.എൽ.എ. ശ്രീ കെ.ജെ. മാക്സി നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബിജോ പി.ബാബു അദ്ധ്യക്ഷത വഹിച്ചു.
ജീവകാരുണ്യവാരത്തിന്റെ ഭാഗമായി കൊച്ചി സെഹിയോൻ പ്രേഷിത സംഘത്തിന് കെ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ പി.പി.ഇ. കിറ്റുകൾ വിതരണം ചെയ്തു. തുടർന്ന്, മിഷനറീസ് ഓഫ് ചാരിറ്റീസ് സിസ്റ്റേർസ് നടത്തുന്ന വിമലഭവൻ സന്ദർശിക്കുകയും അവശ്യ വസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്തു.
കേരളത്തിലെ 32 രൂപതകളിലും ഈ ദിനങ്ങളിൽ കെ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കും. കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ്, SMYM കേരള പ്രസിഡന്റ് ജുബിൻ കൊടിയാംകുന്നേൽ, ഡോ. അരുൺ ഉമ്മൻ, M. X. ജൂഡ്സൺ, ജോസ് പള്ളിപ്പാടൻ, കാസി പൂപ്പന, ആന്റണി ആൻസ്റ്റൽ എന്നിവർ പ്രസംഗിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.