ജോസ് മാർട്ടിൻ
തിരുവനന്തപുരം: സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിൻ ഭാഷാ പഠനം നിറുത്തലാക്കുന്നതിനെതിരെ കോളേജ് സംരക്ഷണ സമിതി പ്രക്ഷോഭത്തിലേയ്ക്ക്. സെന്റ് സേവ്യേയേഴ്സ് കോളേജ് കവാടത്തിൽ 8-Ɔο തീയതി തിങ്കളാഴ്ച രാവിലെ 10 മണിമുതൽ 2 മണിവരെ കൂട്ട സത്യാഗ്രഹത്തിന് ഒരുങ്ങുകയാണ് കോളേജ് സംരക്ഷണ സമിതി. കേരളത്തിലോ ഇന്ത്യയിലോ തന്നെ ലത്തീൻ ഭാഷാ പഠനം നിലവിലുള്ള ഏക കോളേജാണ് തിരുവന്തപുരം തുമ്പയിലെ സെന്റ് സേവ്യേഴ്സ് കോളേജ്.
ലത്തീൻ ഭാഷയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിനെതിരെയാണ് തങ്ങളുടെ സത്യാഗ്രഹമെന്നും, ഈ അട്ടിമറിക്കായി നേതൃത്വം നൽകുന്ന ഫാ.ഷിബു ജോസഫിനെ ആദ്യ നടപടിയെന്നോണം പുറത്താക്കുകയാണ് 8-Ɔο തീയതിയിലെ കൂട്ട സത്യാഗ്രഹത്തിന്റെ മുദ്രാവാക്യമെന്നും സെന്റ് സേവ്യേഴ്സ് കോളേജ് സംരക്ഷണ സമിതി കാത്തലിക് വോക്‌സിനോട് പറഞ്ഞു.
തിരുവനതപുരം അതിരൂപതയിലെ അടിമലത്തുറ മുതൽ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളിലെ അറുപതോളം പ്രതിനിധികൾ പങ്കെടുത്ത ആലോചനായോഗത്തിലാണ് തീരുമാനം ഉണ്ടായത്. കോളേജ് മാനേജ്മെന്റ് പ്രതിനിധിയും, എ.കെ.പി.സി.ടി.എ. അംഗവുമായ ഷിബു ജോസഫ് എന്ന ജെസ്യൂട്ട് പുരോഹിതന്റെ നേതൃത്വത്തിൽ എ.കെ.പി.സി.ടി.എ. യിലെ ഏതാനും പ്രതിനിധികളുടെ സ്വാധീനമുപയോഗിച്ച് സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ലാറ്റിൻ ഭാഷയെ ഇല്ലാതാക്കുവാൻ കേരളാ യൂണിവേഴ്സിറ്റിയിൽ സമ്മർദം ചെലുത്തുകയാണ് കോളേജ് അധികൃതർ.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.