ജോസ് മാർട്ടിൻ
ആലപ്പുഴ: ചേർത്തല സെന്റ് മൈക്കിൾസ് കോളേജിന്റെ രസതന്ത്ര വിഭാഗത്തിലെ നവീകരിച്ച അത്യന്താധുനിക ഉപകരണങ്ങളോട് കൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടി ഡിസിപ്ലിനറി ബിരുദാനന്തര ബിരുദ ഗവേഷണ, പരീക്ഷണശാല ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിൽ ഉൽഘാടനം ചെയ്തു.
ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സ്പെക്ട്രോ ഫോട്ടോമീറ്റർ, ഫ്ലോറിമീറ്റർ, ഇലക്ട്രോ കെമിക്കൽ വർക്ക് സ്റ്റേഷൻ, ബഹുവിധ വിവിധോദേശ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും അടങ്ങുന്ന പരീക്ഷണശാല നാടിന് സമർപ്പിക്കപ്പെട്ടതോടെ ഊർജ്ജ ഗവേഷണമേഖലയ്ക്ക് കരുത്തുപകരുന്ന പഠന ഗവേഷണ മേഖലയ്ക്ക് സെന്റ് മൈക്കിൾസ് കോളേജ് പുതിയ വാദായനങ്ങൾ തുറന്നിടുയാണ്. മാനേജർ ഫാ.നെൽസൺ തൈപറമ്പിൽ, പ്രിൻസിപ്പൽ ഡോ.സിന്ധു എസ്. നായർ, വൈസ് പ്രിൻസിപ്പൽ ഡോ.ആന്റണി ക്യര്യക്കോസ്, രസതന്ത്രവിഭാഗം മേധാവി ഡോ.മനോജ് പി., ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് സാജൻ കെ.പി., ഫെഡറൽ ബാങ്ക് ചേർത്തല ബ്രാഞ്ച് മാനേജർ വിഷ്ണു കുമാർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന തീരദേശ ജനതക്കായി ദീർഘദർശി ആയിരുന്ന ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാൻ ഡോ.മൈക്കിൾ ആറാട്ട്കുളം പിതാവ് 1967-ൽ സ്ഥാപിച്ച സെന്റ് മൈക്കിൾസ് കോളേജിൽ ഇന്ന് ബിരുദാനന്തര ബിരുദം ഉൾപ്പെടെ നിരവധി കോഴ്സ്കൾ ചെയ്യാൻ അവസരം ഒരുക്കുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.