അനിൽ ജോസഫ്
തിരുവനന്തപുരം: സെന്റ് തോമസിന്റെ പേരില് സത്യപ്രതിജ്ഞ ചൊല്ലി പൂന്തുറ വാര്ഡില് നിന്ന് മിന്നുന്ന വിജയം നേടിയ മേരി ജിപ്സി (മായ) ചരിത്രത്തിന്റെ ഭാഗമായി. തിരുവനന്തപുരം നഗര സഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില് പൂന്തുറ വാര്ഡിനെ പ്രതിനിധീകരിച്ച മേരിക്ക് അവിസ്മരണീയമായ വിജയമാണ് വാര്ഡ് നല്കിയത്.
ഇടത് പക്ഷം സീറ്റ് നിക്ഷേധിച്ചതിനെ തുടര്ന്ന് സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിച്ചാണ് പൂന്തുറ വാര്ഡില് വിജയക്കൊടി പാറിച്ചത്. സാധാരണയായി ദൈവത്തിന്റെ പേരിലോ ദൃഡപ്രതിജ്ഞയോ ആയാണു സത്യ പ്രതിജ്ഞ ചെയ്യാറുളളതെങ്കിലും സെന്റ് തോമസിനോടുളള കടുത്ത വിശ്വാസമാണ് മേരിയെ വ്യത്യസ്തമായ രീതിയില് സത്യ പ്രതിജ്ഞ ചൊല്ലാന് പ്രേരിപ്പിച്ചതെന്നും, പൂന്തുറ സെന്റ് തോമസ് ഇടവകാഗമായതിനാലാണ് സെന്റ് തോമസിനോടുളള സ്നേഹത്തിന്റെ പേരിലാണ് സത്യപ്രതിജ്ഞയില് സെന്റ് തോമസിന്റെ സാനിധ്യം ഉറപ്പിച്ചതെന്നും മേരി ജിപ്സി കാത്തലിക് വോക്സിനോട് പറഞ്ഞു.
കെസിവൈഎം മുന് രൂപതാ സെനറ്റ് അംഗം കൂടിയായ മേരി ജിപ്സി കെഎല്സിഡബ്ല്യൂഎ യിലെ സജീവ പ്രവര്ത്തകയാണ്. തനിക്ക് സീറ്റ് നിഷേധിച്ച എല്ഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളി 74 വോട്ടിനാണ് മേരിയുടെ വിജയം.
ബെബിയനാണ് മേരിയുടെ ഭര്ത്താവ്. മുന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല് മൈക്കിള് സഹോദരനാണ്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.
View Comments
ആ സത്യപ്രതിജ്ഞ നിയമാനുസൃതം ആണോ ആവോ ? തോമ്മാശ്ളീഹ ദൈവമല്ലല്ലോ !!