കാത്തലിക് വോക്സ് എക്സ്ക്ലൂസീവ്
അനില്‍ ജോസഫ്
കണ്ണൂര്‍: സുപ്രസിദ്ധ വചന പ്രഘോഷകന്‍ ബ്രദര്‍ ടൈറ്റസ് കാപ്പനും കുടുംബവും കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയുടെ നേത്വത്തില്‍ നടന്ന ദിവ്യബലിക്കും, പ്രത്യേക പ്രാര്‍ഥനകള്‍ക്കും ശേഷമാണ് ബ്രദര്‍ കുടുംബമായി കത്തോലിക്കാ സഭയിലേക്ക് ചേര്‍ന്നത്. ബ്രദര്‍ സജിത് ജോസഫ് സഭയിലേക്കെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെടുന്ന മറ്റൊരു സുവിശേഷ പ്രഘോഷകന്‍ കൂടി മാതൃസഭയിലേക്ക് തിരിച്ചെത്തുന്നതെന്നതും പ്രത്യേകതയാണ്.
അബുദാബി കേന്ദ്രമാക്കി 1999 മുതല്‍ പ്രൊട്ടസ്റ്റന്റ് സഭയില്‍ സജീവമായി മലയാളം, ശ്രീലങ്കന്‍, ഇംഗ്ലീഷ് ചാപ്റ്ററുകളില്‍ സുവിശേഷ പ്രഘോഷണ രംഗത്ത് സജീവമായിരുന്നു, തുടര്‍ന്ന് 2014 മുതല്‍ ടെലിവിഷന്‍ വചനപ്രഘോഷണ രംഗത്തിലൂടെ പ്രസിദ്ധി നേടിയിരുന്നു. കോട്ടയം പാലായിലെ കാപ്പന്‍ കുടുംബാംഗമായ ബ്രദര്‍ ടൈറ്റസ് കഴിഞ്ഞ വര്‍ഷമാണ് കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതലയോട് മാതൃസഭയിലേയ്ക്ക് തിരികെ എത്തുന്നതിനുളള സാധയധ്യതകള്‍ അന്വേഷിക്കുന്നതും, തുടര്‍ന്ന് പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കും, ഒരുക്ക പ്രാര്‍ത്ഥനകള്‍ക്കും ശേഷം കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നതും.
സീറോ മലബാര്‍ സഭാഗമായിരുന്ന ബ്രദര്‍ ടൈറ്റസ് കാപ്പന്‍ തലശ്ശേരി രൂപതയിലെ മാലോം സെന്റ് ജോര്‍ജ്ജ് ഇടവകാംഗമാണ്. വിദേശത്ത് എത്തിയ ശേഷമാണ് ബ്രദര്‍ പ്രെട്ടസ്റ്റന്റ് വിഭാഗത്തില്‍ ചേര്‍ന്ന് സുവിശേഷ പ്രഘോഷണം ആരംഭിക്കുന്നത്. പില്‍ക്കാലത്ത് വിശുദ്ധ പാട്രിക്കിനെക്കുറിച്ചും, വിശുദ്ധ തോമസ് അക്വിനാസിനെക്കുറിച്ചും ആഴമായി പഠിച്ച താൻ ദൈവനിയോഗം പോലെയാണ് മാതൃസഭയിലേക്ക് തിരികെ എത്തുന്നതെന്ന് കാത്തലിക് വോക്സിനോട് പറഞ്ഞു.
ബ്രദര്‍ ടൈറ്റസ് കാപ്പന്റെ മക്കളായ ഹഗായി, അഡോണ്‍, ഐസായ തുടങ്ങിയവര്‍ സഭയില്‍ തിരിച്ചെത്തുന്നതിന്റെ ഭാഗമായി മാമോദീസാ സ്വീകരിച്ചു. ബ്രദര്‍ ടൈറ്റസ് കാപ്പന്‍ ഭാര്യ സുശീലക്കൊപ്പമാണ് തിരുക്കർമ്മങ്ങളില്‍ പങ്കെടുത്തത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.
View Comments
Home sweet home