ചെന്നൈ: സി.സി.ബി.ഐ.യുടെ പുതിയ പ്രസിഡന്റായി ഗോവ-ദമാൻ ആർച്ച് ബിഷപ്പ് ഡോ. ഫിലിപ്പ്നേരി ഫെറാവോ തിരഞ്ഞെടുക്കപ്പെട്ടു. 2013 മുതൽ 2019 വരെയുള്ള കാലഘട്ടങ്ങളിൽ സി.സി.ബി.ഐ.യുടെ പ്രസിഡന്റായി സേവനം ചെയ്ത ബോംബെയിലെ ആർച്ച് ബിഷപ്പ് കാർഡിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വിരമിക്കുന്ന സ്ഥാനത്താണ് ആർച്ച് ബിഷപ്പ് ഡോ. ഫിലിപ്പ്നേരി ഫെറാവോ തെരഞ്ഞെടുക്കപ്പെട്ടത്. മഹാബലിപുരത്തെ ചെന്നൈ ആസ്ഥാനമായ ജോ ആനിമേഷൻ സെന്ററിൽ നടന്ന 31-ാമത് പ്ലീനറി അസംബ്ലിയിൽ വച്ചാണ് തീരുമാനം.
ചെന്നൈ-മൈലാപ്പൂർ ആർച്ച് ബിഷപ്പ് ഡോ. ജോർജ് ആന്റണിസാമി സി.സി.ബി.ഐ.യുടെ വൈസ് പ്രസിഡന്റായും ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ ജോസഫ് തോമസ് കൗട്ടോ സി.സി.ബി.ഐ.യുടെ സെക്രട്ടറി ജനറലായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
132 രൂപതകളും 189 മെത്രാന്മാരുമായി പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ലത്തീന്‍ സഭ ഏഷ്യയിലെ ഏറ്റവും വലുപ്പമുള്ളതും, ലോകത്ത് നാലാം സ്ഥാനത്തു നില്ക്കുന്നതുമായ മെത്രാന്‍ സംഘമാണ് (Episcopal Conference). രണ്ടുവര്‍ഷം കൂടുമ്പോള്‍ സമ്മേളിക്കുന്ന ഇത്തവണത്തെ 31-Ɔമത് സമ്പൂര്‍ണ്ണ സമ്മേളനം, “ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സുവിശേഷം” ഭാരതത്തിലെ ഇടവകകളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഇനിയും ഫലവത്തായി പ്രഘോഷിക്കാനും, പ്രവര്‍ത്തനങ്ങള്‍ പുനരാവിഷ്ക്കരിക്കാനുമുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിച്ചുവരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.