Categories: Kerala

സേഫ് എന്‍വയോണ്‍മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കാനുറച്ച് കേരള കത്തോലിക്കാ സഭ

സേഫ് എന്‍വയോണ്‍മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കാനുറച്ച് കേരള കത്തോലിക്കാ സഭ

ബ്ലെസൺ മാത്യു

കൊച്ചി: കേരള കത്തോലിക്ക സഭയുടെ വിവിധ സംവിധാനങ്ങളിലും സ്ഥാപനങ്ങളിലും സുരക്ഷിതമായ ജീവിത, ശുശ്രൂഷാ, തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ സേഫ് എന്‍വയോണ്‍മെന്റ് കമ്മിറ്റികള്‍ വരുന്നു. രൂപതകള്‍, സന്യാസ സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയിലൂടെയാണ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക. വത്തിക്കാന്റെയും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ 2018 ജൂണില്‍ കെ.സി.ബി.സി. ഇതു സംബന്ധിച്ചു മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്.

കെ.സി.ബി.സി. ഗൈഡന്‍സ് ഫോര്‍ സേഫ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം ഫോര്‍ ചര്‍ച്ച് പേഴ്‌സണല്‍ (കണക്ടഡ് വിത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വേര്‍ മൈനേഴ്‌സ് ഓര്‍ വള്‍ണറബിള്‍ അഡല്‍ട്ട്‌സ് ആര്‍ ഗിവണ്‍ സ്‌പെഷല്‍ കെയര്‍) എന്ന പേരിലുള്ള മാര്‍ഗരേഖ എല്ലാ രൂപതകള്‍ക്കും വിതരണം ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

കുട്ടികള്‍ ബന്ധപ്പെടുന്ന മേഖലകളിലെ സഭാസംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരാതികള്‍ ഉണ്ടായാല്‍ സഭയുടെയും രാജ്യത്തിന്റെയും നിയമത്തിനു വിധേയമായി സ്വീകരിക്കേണ്ട സമീപനങ്ങളുമാണു മാര്‍ഗരേഖയുടെ ഉള്ളടക്കം. സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കേണ്ടവ കൃത്യസമയത്ത് അറിയിക്കാനും ശ്രദ്ധിക്കണം. വത്തിക്കാന്റെയും സി.ബി.സി.ഐ.യുടെയും നിര്‍ദേശങ്ങള്‍ക്കൊപ്പം പോക്‌സോ നിയമത്തിലെ ചട്ടങ്ങള്‍കൂടി പരിഗണിച്ചുള്ളതാണു മാര്‍ഗരേഖ.

പ്രധാന നിർദ്ദേശങ്ങൾ:

1) സഭാസംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മാര്‍ഗരേഖ നല്‍കണം, ഇതു സംബന്ധിച്ചു പരിശീലനങ്ങള്‍ സംഘടിപ്പിക്കണം.

2) രൂപതകളിലും സന്യാസസഭകളിലും സ്ഥാപനങ്ങളിലും മേലധികാരി സേഫ് എന്‍വയോണ്‍മെന്റ് ഡയറക്ടറെയും ഇദ്ദേഹത്തെ സഹായിക്കാന്‍ സേഫ് എന്‍വയോണ്‍മെന്റ് കമ്മിറ്റിയെയും നിയമിക്കണം.

3) ഡയറക്ടറും സമിതി അംഗങ്ങളുമായി നിയോഗിക്കപ്പെടുന്നവരില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും പുറമേ സ്ത്രീകള്‍ ഉള്‍പ്പെടെ അല്‍മായരും ആകാം.

2015 ഒക്‌ടോബര്‍ ഒന്നിനാണു സി.ബി.സി.ഐ. എന്‍വയോണ്‍മെന്റ് പോളിസി സംബന്ധിച്ചു മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. “പ്രൊസീജ്യറല്‍ നോംസ് ഫോര്‍ ഡീലിംഗ് വിത്ത് കേസസ് ഇന്‍വോള്‍വിംഗ് സെക്ഷ്വല്‍ അബ്യൂസ് ഓഫ് മൈനേഴ്‌സ്” എന്ന പേരിലുള്ള സി.ബി.സി.ഐ. മാര്‍ഗരേഖ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago