സ്വന്തം ലേഖകൻ
വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഒടുവിൽ കാത്തിരുന്ന നീതി ലഭിച്ചിരിക്കുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹം സി.ലൂസിയുടെ ആഗ്രഹത്തോടൊപ്പം നിൽക്കുവാൻ തീരുമാനിച്ചു, അതിനാൽ തന്നെ റോമിൽ നിന്നുള്ള പുറത്താക്കൽ തിട്ടൂരവും നൽകിക്കഴിഞ്ഞു. സ്വന്തം സന്യാസ സമൂഹത്തിന്റെ ജീവിത ക്രമത്തിനും നിയമാവലിക്കും വിരുദ്ധമായി ജീവിക്കുകയും, സന്യാസ ജീവിതക്രമം അനുവദിച്ചിട്ടുള്ളതിൽ കവിഞ്ഞ വ്യക്തി സ്വാതന്ത്ര്യവും, സ്വയംപര്യാപ്തതയും തനിക്കുണ്ടെന്ന് അവകാശപ്പെടുകയും, സ്വതന്ത്രമായി ജീവിച്ചുവരികയും ചെയ്തിരുന്ന ലൂസി കളപ്പുരയെ ഫ്രാൻസിസ്കൻ ക്ലാരിസ്റ് സന്യാസിനീ സമൂഹം സന്യാസപരമായ ജീവിത ക്രമത്തിൽനിന്നും, അതിന്റെ എല്ലാ ചുമതലകളിൽനിന്നും അവകാശങ്ങളിൽനിന്നും ഔദ്യോഗികമായി സ്വാതന്ത്രയാക്കി.
പരിശുദ്ധ സിംഹാസനത്തിന്റെയും ഭാരതത്തിലെ അപ്പോസ്തോലിക് നുൺഷിയോയുടെയും അറിവോടും അംഗീകാരത്തോടും കൂടിയാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് നടപടി. സന്യാസ സമൂഹത്തിന്റെ തീരുമാനം അംഗീകരിച്ചു പുറത്തുപോവുകയോ, നിയമപ്രകാരമുള്ള അപ്പീൽ നൽകുകയോ ചെയ്യാം. അപ്പീൽ നൽകുന്നതിന് 10 ദിവസങ്ങൾ അനുവദിച്ചിട്ടുണ്ട്. തനിക്ക് ഉണ്ടെന്ന് അവർ അവകാശപ്പെട്ടുവന്നിരുന്ന സ്വയം പര്യാപ്തതയും, വ്യക്തി സ്വാതന്ത്ര്യവും ഇപ്പോൾ അവർക്കു കരഗതമായിരിക്കുന്നു. സന്യാസസമൂഹത്തിന്റെ നടപടി തികച്ചും നിയമപരവും ശരിയുമാണ്.
ലൂസി കളപ്പുരയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ്
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.