Categories: Kerala

സിസ്റ്റർ ലിൻഡ ജോസഫിന് “വിജയസ്മൃതി” പുരസ്കാരം

ജോസ് മാർട്ടിൻ

ആലപ്പുഴ: സീനിയർ ചേമ്പർ ഇന്റർനാഷണൽ ദേശീയതലത്തിൽ വനിതകൾക്ക് നൽകിവരുന്ന “വിജയസ്മൃതി” പുരസ്കാരത്തിന് ആലപ്പുഴ റീജിയണിൽ നിന്നും സ്വാന്ത്വൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻഡ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. 15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 2022 ഫെബ്രുവരി 26, 27 തീയതികളിൽ ഉടുപ്പി ബ്രഹ്മവാരത്ത്‌ വെച്ച് നടക്കുന്ന സീനിയർ ചേംബർ നാഷണൽ കോൺഫ്രൻസിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.

സാമൂഹ്യ പ്രതിബദ്ധതയോടും അർപ്പണ മനോഭാവത്തോടെയുമുള്ള വർഷങ്ങൾ നീണ്ട സേവനങ്ങളുടെ പ്രവർത്തന പാരമ്പര്യമാണ് സിസ്റ്റർ ലിൻഡയെ അവാർഡിന് അർഹയാക്കിയതെന്ന് അവാർഡ് നിർണയ സമിതി അംഗങ്ങൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മദർ തെരേസയുടെ ജീവചരിത്രം തന്റെ പിതാവ് വാങ്ങി തരികയും അതിൽ നിന്ന് മദർ തെരേസയെ കുറിച്ച് കൂടുതൽ അറിയുകയും മദറിന്റെ പ്രേഷിത പ്രവർത്തങ്ങൾ തന്നെ ഏറെ സ്വാധീനിച്ചുവെന്നും സിസ്റ്റർ പറയുന്നു. മദർ തെരേസയെ നേരിൽ കാണാനുള്ള ഭാഗ്യവും ലഭിച്ചതുമുതലാണ് ഈ ശുശ്രൂഷാ ജീവിതം തിരഞ്ഞെടുക്കാനുള്ള ഉൾവിളി തനിക്ക് ഉണ്ടായതെന്നും വിസിറ്റേഷൻ സന്ന്യാസ സഭാ അംഗമായ സിസ്റ്റർ ലിൻഡ കാത്തലിക് വോക്സ്സിനോട്‌ പറഞ്ഞു.

ആലപ്പുഴ രൂപതയുടെ കീഴിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്വാന്ത്വൻ സ്പെഷ്യൽ സ്കൂളിൽ വിവിധ മത വിഭാഗങ്ങളിൽപ്പെട്ട നൂറ്റിനാല് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അതിൽ അമ്പത്തിമൂന്ന് വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്നവരും മറ്റു വിദ്യാർത്ഥികൾ വീട്ടിൽനിന്നു വന്ന് പഠിച്ചുപോകുന്നവരുമാണ്. ഈ മക്കളുടെ അമ്മയായി കഴിയുന്നത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും ജീവിതാവസാനം വരെ ഈ ശുശ്രൂഷ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും മുപ്പത്തിഒന്ന് വർഷമായി സന്ന്യാസ ജീവിതം നയിക്കുന്ന സിസ്റ്റർ ലിൻഡ പറയുന്നു.

ആലപ്പുഴ രൂപതയിലെ മനക്കോടം സെന്റ് ജോർജ് ഫെറോന ഇടവകാംഗമായ, ബി.എഡ്. ബിരുദധാരിയായ സിസ്റ്റർ ലിൻഡ ഭിന്ന ശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. വിസിറ്റേഷൻ ഓൾഡ് ഏജ് ഹോം കൊച്ചി, നോർത്ത് ഇന്ത്യയിൽ അധ്യാപിക, ആലപ്പുഴ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക, തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

3 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago