അനിൽ ജോസഫ്
ബാംഗ്ലൂർ: സിസ്റ്റർ ലിഡ്‌വിൻ ഫെർണാണ്ടസ് സി.സി.ബി.ഐ.യുടെ വനിതാ കമ്മീഷൻ സെക്രട്ടറിയായി നിയമിതയായി. ഊർസുലിൻ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിന്റെ (U.F.S) വടക്കേ പ്രവിശ്യയിലെ അംഗമാണ് 42 കാരിയായ സിസ്റ്റർ ലിഡ്‌വിൻ ഫെർണാണ്ടസ്.
കർണാടകയിലെ മംഗലാപുരത്ത് 1977 ജൂലൈ 18 -ന് ജനനം. ഊർസുലിൻ ഫ്രാൻസിസ്കൻ സഹോദരിമാരുടെ സഭയിൽ ചേർന്ന് 1999 ഏപ്രിൽ 4 -ന് ഫസ്റ്റ് പ്രൊഫഷനും, തുടർന്ന് 2005 ഏപ്രിൽ 4 -ന് ഫൈനൽ പ്രൊഫഷനും സ്വീകരിച്ച് ഊർസുലിൻ ഫ്രാൻസിസ്കൻ സഭയിൽ പൂർണ്ണ അംഗമായി. കല, വിദ്യാഭ്യാസം എന്നിവയിൽ ബിരുദവും, ചരിത്രപഠനത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. അതുപോലെതന്നെ, യുവജനശുശ്രൂഷയിലും ബൈബിൽ പഠനത്തിലും ഡിപ്ലോമകലും കരസ്ഥമാക്കിയിട്ടുണ്ട്.
2013-2016 കാലയളവിൽ കൊൽക്കത്തയിലെ സെന്റ് ജോൺ ബെർക്മൻസ് സ്കൂൾ പ്രിൻസിപ്പലായും, 2016-2018 കാലഘട്ടത്തിൽ കൊൽക്കത്തയിലെ സെന്റ് മേരീസ് സ്കൂളിലെ ഹെഡ്മിസ്ട്രസ്സായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവിൽ, ഇന്ത്യൻ കാത്തലിക്ക് ബിഷപ്പ്സ് കോൺഫെറൻസിന്റെ യുവജന കമ്മീഷന്റെ ഐ.സി.വൈ.എം, വൈ.സി.എസ്., വൈ.എസ്.എം. കളുടെ നാഷണൽ അനിമേറ്ററായി പ്രവർത്തിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.