
സ്വന്തം ലേഖകൻ
ചെന്നെ : തമിഴ്നാട്ടിലെ തൂത്തുക്കുടി രൂപതയുടെ പുതിയ മെത്രാനായി റവ.ഡോ.സ്റ്റീഫന്‍ അന്തോണി പിള്ളയെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. തൂത്തുക്കുടി രൂപതയുടെ മെത്രാനായിരുന്ന ബിഷപ്പ് യോന്‍ അംബ്രോസിന്റെ സ്ഥാനത്യാഗം അംഗീകരിച്ചുകൊണ്ടായിരുന്നു ജനുവരി 17-Ɔο തീയതി വ്യാഴാഴ്ച പാപ്പായുടെ പുതിയ നിയമനം.
നിയുക്ത മെത്രാന്‍ റവ.ഡോ.സ്റ്റീഫന്‍ അന്തോണി പിള്ള വെല്ലൂര്‍ രൂപതാംഗമാണ്. രൂപതയുടെ മതബോധനകേന്ദ്രത്തിന്റെയും ധ്യാനകേന്ദ്രത്തിന്റെയും ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്നു.
ചെന്നെയിലെ സാന്തോം സെമിനാരിയില്‍നിന്നും തത്വശാസ്ത്രവും, തിരുച്ചിറപ്പിള്ളിയിലെ സെന്റ് പോള്‍സ് സെമിനാരിയില്‍നിന്നും ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി, 1979-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഊര്‍ബന്‍ സര്‍വ്വകലാശാലയില്‍നിന്നും ബൈബിള്‍ വിജ്ഞാനീയ ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.