കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സിസ്റ്റര്‍ റാണി മരിയയുടെ നാമകരണ ദിനത്തിനായി പ്രാര്‍ത്ഥനയോടെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ (എഫ്‌സിസി) സന്യാസിനികള്‍. മധ്യപ്രദേശിലെ ഭോപ്പാല്‍ എഫ്‌സിസി അമല പ്രോവിന്‍സിന്റെ കൗണ്‍സിലറായിരിക്കെയാണ് സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വം. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ മുന്നോടിയായി എഫ്‌സിസിയുടെ എല്ലാ മഠങ്ങളിലും സ്ഥാപനങ്ങളിലും പത്തു ദിവസത്തെ പൂര്‍ണദിന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ 26ന് ആരംഭിച്ചു.
എല്ലാ ഹൗസുകളിലും രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെയാണു പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷ നടക്കുന്നത്. ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, കൃതജ്ഞതാ പ്രാര്‍ത്ഥനകള്‍ എന്നിവയാണ് ഇന്ത്യയിലും വിദേശത്തുമുള്ള ഹൗസുകളില്‍ ഇപ്പോള്‍ നടക്കുന്നത്. നവംബര്‍ നാലുവരെ ശുശ്രൂഷകള്‍ തുടരും. 24 പ്രോവിന്‍സുകളിലായി 834 ഹൗസുകളുള്ള എഫ്‌സിസി സന്യാസിനീ സമൂഹത്തിനു ആകെ 7025 സന്യാസിനികളാണുള്ളത്.
കേരളത്തില്‍ മാത്രം 13 പ്രോവിന്‍സുകളും 422 ഹൗസുകളും കേരളത്തിനു പുറത്തു 11 പ്രോവിന്‍സുകളിലായി രണ്ടായിരത്തോളം എഫ്‌സിസി സന്യാസിനികളുമുണ്ട്. രാജ്യത്ത് ഗോവയും സിക്കിമും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും എഫ്‌സിസി സന്യാസിനീ സമൂഹാംഗങ്ങള്‍ ശുശ്രൂഷ ചെയ്യുന്നുണ്ടെന്നതെന്നും ശ്രദ്ധേയമാണ്. യൂറോപ്പില്‍ ഇറ്റലി, ജര്‍മനി, സ്‌പെയിന്‍, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ആഫ്രിക്കയില്‍ കെനിയ, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, മലാവി, നമീബിയ എന്നീ രാജ്യങ്ങളിലും അമേരിക്കയിലും പാപ്പുവാ ന്യൂഗിനിയയിലും സഭാംഗങ്ങള്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. തങ്ങളുടെ സഹപ്രവര്‍ത്തകയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് എഫ്‌സിസി സമൂഹം
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.