ജോസ് മാർട്ടിൻ
തൃശൂർ: കാർഷികോൽപന്നങ്ങളും സാധാരണക്കാരുടെ ഉൽപന്നങ്ങളും വിറ്റഴിക്കാൻ തൃശൂർ അതിരൂപത ‘സാന്ത്വനം സ്വിഫ്റ്റ് മാർട്ട’ എന്ന പേരിൽ ആരംഭിച്ച ജൈവ സൂപ്പർമാർക്കറ്റ് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന തൃശൂർ അതിരൂപത കാർഷികോൽപന്നങ്ങൾക്ക് മാത്രമായി വിപണി തുറന്നത് മാതൃകാപരമാണെന്ന് കൃഷി വകുപ്പ് മന്ത്രി പറഞ്ഞു.
പ്രകൃതിക്കൊപ്പം സഞ്ചരിച്ച് മാനവികതയുടെ സാന്ത്വനം പകരാനാണ് ഇങ്ങനെയൊരു വിപണി തുറന്നതെന്നും, സാധാരണക്കാരുടെ ഉൽപന്നങ്ങൾക്കുള്ള വിപണിയാണിതെന്നും, ബ്രാന്റ്ഡ് ഉൽപന്നങ്ങൾ ഇവിടെ ഉണ്ടാകില്ലെന്നും, ലാഭം സാമൂഹ്യ ക്ഷേമപ്രവർത്തനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനും മാത്രമായി നീക്കിവയ്ക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ.ആൻഡ്രൂസ് താഴത്ത് വിശദീകരിച്ചു.
സഹായ മെത്രാൻ മാർ.ടോണി നീലങ്കാവിൽ ഗോഡ്‌സ് ഓൺ ഫാമിലി കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. കാർഷിക വിഭവ സമാഹരണത്തിന്റെ ഉദ്ഘാടനം ടി.എൻ.പ്രതാപൻ എം.പി.യും, ആദ്യ വില്പന മേയർ എം.കെ.വർഗീസും നിർവഹിച്ചു. ആദ്യ ഫാമിലി കാർഡ് അന്തരിച്ച സൈമണിന്റെ കുടുംബത്തിനുവേണ്ടി ഇടവക വികാരി ഫാ.ജോബി പുത്തൂർ ഏറ്റുവാങ്ങി.
കർഷകരുടേയും സ്വയം സംരംഭകരുടെയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് വിപണിയിലെത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും, കൃഷി ചെയ്യുന്നവർക്കും സംരംഭകർക്കും അർഹമായ പ്രതിഫലം ഉറപ്പാക്കുകയും ചെയ്യുമെന്ന് തൃശൂർ അതിരൂപതാ വ്യക്താവ് അറിയിച്ചു.
കോവിഡ് കാലഘട്ടത്തിൽ കാർഷികോൽപന്നങ്ങൾക്കു ന്യായവില നൽകി ആർച്ച് ബിഷപ്പ് ഹൗസ് കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് ഇപ്പോൾ ‘സ്വാന്തനം സ്വിഫ്റ്റ് മാർട്ട്’ എന്ന പേരിൽ ബിഷപ്‌സ് ഹൗസിനു പിറകിലുള്ള ഫാമിലി അപ്പോസ്‌തോലേറ്റിനു സമീപത്തെ കിഴക്കുംപാട്ടുകര റോഡിലേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചത്.
വികാരി ജനറൽ മോൺ.തോമസ് കാക്കശ്ശേരി, അതിരൂപത ഫിനാൻസ് ഓഫീസർ ഫാ.വർഗ്ഗീസ് കൂത്തൂർ, സാന്ത്വനം ഡയറക്ടർ ഫാ.ജോയ് മൂക്കൻ, ഫാ.ജോസ് വട്ടക്കുഴി, കോർപറേഷൻ കൗൺസിലർ ജോൺ ഡാനിയേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.മേരി റെജീന, തൃശൂർ ജില്ലാ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ.എ.ജെ. വിവൻസി തുടങ്ങിയവർ പ്രസംഗിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.