സ്വന്തം ലേഖകൻ
സുൽത്താൻ ബത്തേരി: കോഴിക്കോട് രൂപതയിലെ പൂമല ഹോളിക്രോസ് ദേവാലയത്തിലെ ഇരുന്നൂറിൽ പരം കുടുംബാംഗങ്ങൾ ചേർന്നാണ് സമ്പൂർണ്ണ ബൈബിൾ ഓഡിയോ തയ്യാറാക്കിയത്. ഈ ബൈബിൾ ഓഡിയോയുടെ പ്രകാശന കർമ്മം ഇടവക വികാരി ഫാ.ഡാനി ജോസഫ് പടീപ്പറമ്പിൽ നിർവഹിച്ചു.
പഴയ നിയമവും പുതിയ നിയമവും ഉൾപ്പെടെ 73 പുസ്തകങ്ങളും 1334 അധ്യായങ്ങൾ അടങ്ങുന്നതാണ് സമ്പൂർണ്ണ ബൈബിൾ ഓഡിയോ. ബൈബിളിലെ ആദ്യ പുസ്തകമായ ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള എല്ലാ പുസ്തകങ്ങളും അടങ്ങിയ ഈ സംരംഭം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞത് ഇടവകജനത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണെന്ന് ഇടവക വികാരി പറഞ്ഞു.
സമ്പൂർണ്ണ ബൈബിൾ ഓഡിയോ പ്രകാശന ചടങ്ങിൽ സി.മാർട്ടിനാ, ജോജോ കൊല്ലംപറമ്പിൽ, വിൻസെന്റ് വട്ടപ്പറമ്പിൽ, ടോമി മങ്കുഴി എന്നിവർ സംസാരിച്ചു.
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന് കരിമ്പന്(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.