സ്വന്തം ലേഖകൻ
വത്തിക്കാൻ: ഈ വർഷം മുതൽ പെന്തക്കുസ്താത്തിരുനാളിന്‍റെ പിറ്റേന്നു തിങ്കളാഴ്ച “സഭാമാതാവായ കന്യകാമറിയത്തിന്റെ തിരുനാൾ” ആചരിക്കുന്നതിനോടനുബന്ധിച്ച്, ആരാധനാക്രമകാര്യങ്ങൾക്കായുള്ള കോണ്‍ഗ്രിഗേഷൻ ഇന്ന് (2018 മാർച്ച് 27-ാംതീയതി) ചില നിർദേശങ്ങൾ പ്രസിദ്ധപ്പെടുത്തി.
1) ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാളിനോട്, മറിയത്തിന്‍റെ വിമലഹൃദയത്തിന്‍റെ തിരുനാൾ ബന്ധിച്ചിരിക്കുന്നതുപോലെ, സഭാമാതാവായ പരി. കന്യകാമറിയത്തിന്‍റെ തിരുനാൾ, പന്തക്കുസ്താത്തിരുനാളിനോടും ബന്ധപ്പെട്ടിരിക്കുന്നു.
2) അന്നേദിനം, മറ്റ് വിശുദ്ധരുടെ അനുസ്മരണയിൽ വരുന്ന ദിനമാണെങ്കിലും, ആരാധനാക്രമ പാരമ്പര്യത്തിലെ പ്രാമുഖ്യം കണക്കാക്കി, ഈ തിരുനാൾ ആചരിക്കേണ്ടതുണ്ട്.
3) റോമൻ കലണ്ടറനുസരിച്ചുള്ള ഈ തിരുനാൾ ആചരണത്തിനായി പ്രത്യേക വായനകളും ആത്മീയ മാതൃത്വത്തിന്‍റെ രഹസ്യത്തെ പ്രകാശിപ്പിക്കുന്ന പ്രാർത്ഥനകളും ഈ തിരുനാൾ പ്രഖ്യാപിച്ചുകൊണ്ട് നൽകിയ ഡിക്രിയോടു ചേർത്തിട്ടുണ്ടെന്നും അറിയിക്കുന്നു.
തിരുനാളിനെ പറ്റി കൂടുതല്‍ അറിയാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.