Categories: Vatican

ഫ്രാൻസിസ് പാപ്പാ തിരുസഭയിൽ “സഭയുടെ മാതാവ്” എന്നപേരിൽ പുതിയൊരു തിരുനാൾ ആരംഭിച്ചു

ഫ്രാൻസിസ് പാപ്പാ തിരുസഭയിൽ "സഭയുടെ മാതാവ്" എന്നപേരിൽ പുതിയൊരു തിരുനാൾ ആരംഭിച്ചു

ഫാ. ജസ്റ്റിൻ ഡി.ഇ., റോം

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമാറിയത്തോടുള്ള ഓർമ്മ തിരുനാൾ പെന്തക്കോസ്താ ഞായർ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച “സഭയുടെ മാതാവ്” എന്നപേരിൽ ആഘോഷിക്കുവാൻ റോമൻ കലണ്ടറിൽ ചേർത്തു.  ആരാധനാക്രമത്തിലും തിരുക്കർമ്മ ഗ്രന്ഥങ്ങളിലും യാമപ്രാർത്ഥനകളിലും ഈ ഓർമ്മയാചരണം ഈ വർഷം മുതൽ ഉൾപ്പെടുത്തണമെന്ന് പരിശുദ്ധ പിതാവ് നിഷ്ക്കർഷിച്ചിട്ടുണ്ട്.

ഇത് ഒരു ഓർമ്മ തിരുനാൾ ആയതിനാൽ ഈ ദിവസത്തിന്റേതായ പ്രത്യേക വായനകൾ ഉണ്ടായിരിക്കും. യാമപ്രാർത്ഥനയിൽ പോപ്പ് പോൾ ആറാമന്റെ “മറിയം സഭയുടെ മാതാവ്”   എന്ന പ്രബോധനം ഉൾപ്പെടുത്തും.

ഈ തിരുനാൾ ഡിക്രി പ്രഖ്യാപനം മാർച്ച് 3 ശനിയാഴ്ച നടത്തിയത് ആരാധനാ തിരുകർമ്മങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘമാണ്.

തിരുസംഘ ചുമതല വഹിക്കുന്ന കർദിനാൾ റോബർട്ട്‌ സാറ ഇപ്രകാരം പറഞ്ഞു: പോപ്പിന്റെ ഈ തീരുമാനം സഭാപാരമ്പര്യത്തിൽ പരിശുദ്ധ അമ്മയോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലാണ്. അതുപോലെതന്നെ, സമർപ്പിതരിലും അല്‍മായ വിശ്വസികളിലും സഭയുടെ മാതൃത്വ അവബോധവും പരിശുദ്ധ കന്യകാമറിയത്തോടുള്ള ആഴമായ ഭക്തിയും വളർത്തുവാൻ സഹായകമാകുമെന്ന ബോധ്യത്താലാണ് പുതിയ തിരുനാൾ പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചത്.

ഈ പുതിയ ഡിക്രിയിലുടനീളം തിരുസഭയിലെ ആരാധനാ പാരമ്പര്യത്തിലെ മരിയൻ തിയോളജിയുടെ ചരിത്രവും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന് എപ്രകാരം സഭയുടെയും ക്രിസ്തുവിന്റെയും ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്നു എന്ന വിശുദ്ധ അഗസ്റ്റിന്റെയും വിശുദ്ധ പോപ്പ് ലിയോയുടെയും പ്രസിദ്ധങ്ങളായ ഉദ്ബോധനങ്ങൾ ഉൾച്ചേർത്തിട്ടുണ്ട്.

ഈ ഡിക്രി ഒപ്പുവച്ചിരിക്കുന്നത് 2018 ഫെബ്രുവരി 11-ന് ലൂർദ്മാതാവിന്റെ തിരുനാൾ ദിനത്തിലാണ്.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago