ബംഗളൂരു: സഭയ്ക്ക് ഇന്ത്യയെയും ഇന്ത്യക്ക് സഭയെയും ആവശ്യമാണെന്ന് മുംബൈ ആര്ച്ച് ബിഷപ് കര്ദിനാള് ഡോ. ഓസ്വാള്ഡ് ഗ്രേഷ്യസ്. ഇന്ത്യയിലെ ലത്തീന് ബിഷപ്പുമാരുടെ കൂട്ടായ്മയായ കോണ്ഫറന്സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ)യുടെ മുപ്പതാമത് പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ് കൂടിയായ ഡോ. ഓസ്വാള്ഡ് ഗ്രേഷ്യസ്. പൂര്ണമായ ഭാരതീയനും പൂര്ണമായ ക്രൈസ്തവനുമാകാന് വിശ്വാസികളെ ഉദ്ബോധിപ്പിക്കണമെന്ന് അദ്ദേഹം സഭാധ്യക്ഷന്മാരോട് ആവശ്യപ്പെട്ടു. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സുവിശേഷ മൂല്യങ്ങള് ആനുകാലിക സമൂഹത്തിന് നൽകുകയും, ഒപ്പം ആ മൂല്യങ്ങള് സുവിശേഷവത്കരണത്തിന്റെ ഭാഗമാണെന്നു ചിന്തിക്കാനും ചര്ച്ച ചെയ്യാനും അവരെ പ്രേരിപ്പിക്കുകയുമാണു നമ്മുടെ കര്ത്തവ്യം. അതുവഴി അഴിമതി തുടച്ചുനീക്കപ്പെടുകയും സുവിശേഷമൂല്യങ്ങള്, സത്യം, നീതി, നിസ്വാര്ഥത എന്നിവ വ്യാപിപ്പിക്കുകയും ആദിവാസി ചൂഷണവും ദളിതരുടെ മേലുള്ള അടിച്ചമര്ത്തലും തുടച്ചുനീക്കപ്പെടുകയും ചെയ്യും. ഇടയന്മാര് ഒരേസമയം തങ്ങളുടെ അജഗണങ്ങളുടെയും ദൈവത്തിന്റെയും ഗന്ധം അറിയണം- ഡോ. ഓസ്വാള്ഡ് ഗ്രേഷ്യസ് കൂട്ടിച്ചേർത്തു.
കർദിനാൾ ഡോ. ഓസ്വാള്ഡ് ഗ്രേഷ്യസിന്റെ മുഖ്യകാര്മികത്വത്തില് നടന്ന സമൂഹബലിയോടെയാണ് ചടങ്ങുകള് ആരംഭിച്ചത്. സിസിബിഐ വൈസ് പ്രസിഡന്റ് ഡോ. ജോര്ജ് അന്തോണിസാമി സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജനറൽ ഡല്ഹി ആര്ച്ച്ബിഷപ് ഡോ. അനില് കൂട്ടോ വാര്ഷിക റിപ്പോര്ട്ട് അവതരിപ്പിച്ചു. ഡപ്യൂട്ടി സെക്രട്ടറി ജനറല് റവ.ഡോ. സ്റ്റീഫന് ആലത്തറ കൃതജ്ഞതയര്പ്പിച്ചു. പുതുതായി അഭിഷിക്തരായ സഭാധ്യക്ഷന്മാരെ ചടങ്ങില് സ്വാഗതം ചെയ്തു. പൗരോഹിത്യത്തിന്റെയും മെത്രാഭിഷേകത്തിന്റെയും രജത, സുവര്ണ ജൂബിലി ആഘോഷിക്കുന്നവരെ ആദരിച്ചു.
രാജ്യത്തെ ലത്തീന് സഭാസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളാണ് ഏകദിന പ്ലീനറി സമ്മേളനത്തില് ചര്ച്ച ചെയ്തത്. 132 രൂപതകളില്നിന്നായി 183 മെത്രാന്മാരാണ് സിസിബിഐയിലുള്ളത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.