Categories: India

കർദിനാൾ ഗ്രേഷ്യസ് സി.ബി.സി.ഐ. പ്രസിഡന്‍റ്

കർദിനാൾ ഗ്രേഷ്യസ് സി.ബി.സി.ഐ. പ്രസിഡന്‍റ്

ബം​ഗ​ളൂ​രു: അ​ഖി​ലേ​ന്ത്യ ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സം​ഘ​ത്തി​ന്‍റെ (സി​.ബി​.സി.ഐ) പ്ര​സി​ഡ​ന്‍റാ​യി ബോം​ബെ ആ​ർ​ച്ച്ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബം​ഗ​ളൂ​രു സെ​ന്‍റ് ജോൺസ് നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ന​ട​ന്നു​വ​രു​ന്ന സി​.ബി​.സി​.ഐ. ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് അ​ധ്യ​ക്ഷ​നാ​കു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​മാ​ണു കാ​ലാ​വ​ധി.

സി​.ബി​.സി​.ഐ. പ്ര​ഥ​മ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​ത ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സും ദ്വി​തീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​.ബി​.സി​.ഐ. സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ കാ​ലാ​വ​ധി മൂ​ന്നു വ​ർ​ഷ​മാ​യ​തി​നാ​ൽ ഡോ. ​തി​യ​ഡോ​ർ മ​സ്ക​ര​നാ​സ് തത്‌സ്ഥാന​ത്തു തു​ട​രും.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഏ​ഷ്യ​ൻ ബി​ഷ​പ്സ് കോ​ണ്‍ഫ​റ​ൻ​സ​സ് (എ​ഫ്.എ.ബി​.സി.) പ്ര​സി​ഡ​ന്‍റും ഫ്രാ​ൻ​സി​സ് പാ​പ്പ​യു​ടെ എ​ട്ടം​ഗ ക​ർ​ദി​നാ​ൾ ഉ​പ​ദേ​ശ​ക സം​ഘ​ത്തി​ലെ അം​ഗ​വു​മാ​ണു ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്. ഇ​ന്ത്യ​യി​ലെ ല​ത്തീ​ൻ ബി​ഷ​പ്പു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കോൺഫറ​ൻ​സ് ഓ​ഫ് കാ​ത്ത​ലി​ക് ബി​ഷ​പ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ (സി​.സി​.ബി​.ഐ.) പ്ര​സി​ഡ​ന്‍റ്കൂ​ടി​യാ​ണ് ഡോ. ​ഗ്രേ​ഷ്യ​സ്.

vox_editor

Recent Posts

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

10 hours ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

5 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

6 days ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago