
സ്വന്തം ലേഖകന്‍
കൊച്ചി ; സഭയുടെ വളര്‍ച്ചയിലും ആത്‌മീയ പ്രവര്‍ത്തനങ്ങളിലും സ്‌ത്രീകള്‍ വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണെന്ന് കെസിബിസി ചെയര്‍മാന്‍ ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി . സഭാപ്രവര്‍ത്തനങ്ങളില്‍ ഇനിയും കുടുതല്‍ ഊന്നല്‍ നല്‍കി മക്കളെ ആത്‌മീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാക്കണമെന്ന് അദേഹം പറഞ്ഞു. കെസിബിസി വിമണ്‍ കമ്മിഷന്‍ ജനറല്‍ കൗണ്‍സില്‍ കൊച്ചി പി.ഓ.സിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിതാവ്.
സമ്മേളനത്തില്‍ സിബിസിഐ വിമണ്‍ കമ്മിഷന്‍ അവാര്‍ഡ് ജേതാക്കളായ ജെയിന്‍ ആന്‍സിലിന്‍ ഫ്രാന്‍സിസ്, റോസക്കുട്ടി എന്നിവരെ അനുമോദിച്ചു. കേരളത്തിലെ 32 രൂപതകളില്‍ നിന്ന് സ്‌ത്രീകളുടെ ശാക്‌തികരണത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിച്ച 12 വനിതകളെ യോഗം അവാര്‍ഡ് നല്‍കി ആദരിച്ചു. കെ.സി.ബി.സി വിമണ്‍ കമ്മിഷന്‍ സെക്രട്ടറി ഡെല്‍സിലൂക്കാച്ചന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സി.ബി.സി.ഐ വിമണ്‍ കമ്മിഷന്‍ സെക്രട്ടറി സിസ്റ്റര്‍ തലീശ ,ഫാ.വര്‍ഗ്ഗീസ് വളളിക്കാട് , ഫാ.വിന്‍സണ്‍ ഇലവത്തിങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
This website uses cookies.