സ്വന്തം ലേഖകൻ
പാലാരിവട്ടം: സത്യം പുന:ർനിർവചിക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വിജയിക്കുന്ന നുണകളാണ് സത്യങ്ങളായി ആഘോഷിക്കപ്പെടുന്നതെന്ന് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി. കെ.സി.ബി.സി. മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൈബർ മാധ്യമ സെമിനാർ പാലാരിവട്ടം പി.ഓ.സി. യിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ രംഗത്ത് ക്രിയാത്മകവും സർഗാത്മകവുമായ ഇടപെടൽ വഴി നന്മയുടെ സന്ദേശം പകരാൻ നമുക്ക് കഴിയണമെന്നും, നമ്മൾ കുറച്ചു കൂടി വലിയ കൂട്ടായ്മയിലേക്ക് വളരേണ്ടതുണ്ടെന്നും, ഒരേ സമയം ശ്രവിക്കുകയും പഠിക്കുകയും ചെയ്യുന്ന സഭയായി മാറാൻ ശ്രമിക്കണമെന്നും ബിഷപ്പ് ജോസഫ് പാംബ്ലാനി ആഹ്വാനം ചെയ്തു.
തുടർന്ന്, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ എഡിറ്റർ ശ്രീ.എബി തരകൻ ‘സൈബർ മാധ്യമ രംഗത്തെ സാധ്യതകളും വെല്ലുവിളി’കളെയും കുറിച്ചുള്ള ക്ലാസിന് നേതൃത്വം നൽകി. പി.ഓ.സി. ഡയറക്ടർ ഫാ.വർഗീസ് വള്ളിക്കാട്ട് മാർഗ്ഗനിർദ്ദേശം അവതരിപ്പിച്ചു. കെ.സി.ബി.സി. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.എബ്രഹാം ഇരിമ്പിനിക്കൽ, ഫാ.സാജു സി.എസ്.ടി. തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.